Tags :malayalam poem

Literature

മഹാപ്രളയത്തിൽ നിന്നും വന്നവർ

മഹാപ്രളയത്തിൽ നിന്നും വന്നവർ ഞങ്ങൾ,ഞാനും , എന്റെ ബാലികയും,പ്രകൃതിതൻ പ്രകമ്പനത്തിനിരയായഹോ….ചെളി താണ്ടി, പുഴ താണ്ടി, വിറങ്ങലിച്ച്…എത്തിടുന്നിതാ.. അഭയത്തിനായ്.. കൊടുങ്കാട്ടിൽ.നിൽക്കുന്നിതാ മുന്നിൽകൊമ്പനും, രണ്ടുപിടിയും..നടുങ്ങി വിറച്ചു പോയ് വീണ്ടുo…..ചെകുത്താനും , കടലിനുമിടയിലെന്നപോൽ ഉള്ളുരുകി കേണപേക്ഷിപ്പൂ.. ആ വൃദ്ധ മാതാവ്…ഒന്നും ചെയ്തിടല്ലേ… ദയ കാട്ടണം,മഹാ വിപത്തിൽ നിന്നും നീന്തിക്കയറി വന്നവർ, ഞങ്ങൾ….!അമ്മതൻ ദീന രോദനംകേട്ടഹോ..കൊമ്പന്റെ കണ്ണിൽ നിന്നുതിർന്നൂ.. ചൂടുകണ്ണീർതുകിക്കൊണ്ടവർക്കഭയംനൽകീ..കാണ്മൂ ലോകമേ.. ഈ കാഴ്ച..ഒരമ്മതൻ മാറിലെന്നപോൽ നിർഭയംമയങ്ങി… വൃദ്ധമാതാവും തൻ കുഞ്ഞുo…., പുലരുവോളം..കാണ്മൂ മുന്നിൽ കൊമ്പൻ നില്പൂനിർന്നിമേഷനായ്, കണ്ണീർ തൂകിക്കൊണ്ട്… മഹാപ്രളയത്തിൽ നിന്നും […]Read More

Literature poem

കവിത “ഓർമകൾ മാത്രം:രചന : കവിതാ വിശ്വനാഥ്

ഓർമകൾ മാത്രം നിനവുകൾനീറിപ്പിടയുന്നമനസ്സിൽനിനക്കായ്കാവ്യങ്ങൾരചിക്കുന്നതെങ്ങനെഅറിയാതെവിങ്ങുമെന്നുള്ളിലെ ഗദ്ഗദംപറയാതറിയുവാനിന്നുനീമറന്നോപുതുമഴചിലമ്പിയരികിലെത്തുമ്പോൾഎൻ്റെചാരത്തണഞ്ഞുനീമൊഴിഞ്ഞപോലെനിദ്രാവിഹീനമാംനിശീഥിനികളിൽ നീസ്നിഗ്ധഹൃദയദളങ്ങളിൽതൊട്ട പോലെഓർമയിൽനിന്മുഖംനിഴലായ്തെളിയുമ്പോൾഓമൽക്കിനാക്കളെയെത്രമേലോമനിച്ചുനിന്നടുത്തണഞ്ഞീടുവാൻമോഹിച്ചമാത്രയിൽനെടുവീർപ്പുംനൊമ്പരങ്ങളുംമാത്രമായിഈമലർകാലവുംകൊഴിഞ്ഞിടാറായല്ലോഈറൻമിഴിയിണകൾതോരാതെയായല്ലോമനതാരിൽവിരിഞ്ഞദളങ്ങൾകൊഴിഞ്ഞുകനവുകൾവിടർന്നകാലവുംകഴിഞ്ഞുനീജ്വലിപ്പിച്ചുണർത്തിയവർണ്ണരേണുക്കൾനേർത്തവിതുമ്പലായെന്നുള്ളിൽ പിടയുന്നുപറയുവാൻനിനച്ചവായ്ത്താരികളെല്ലാംകണ്ഠനാളത്തിങ്കൽകുരുങ്ങിക്കൊഴിയുന്നുഈവീഥിയിലാകാൽപാടുചികഞ്ഞനേരംഈക്ഷണമിനിയുംവേണ്ടെന്നോതിയപ്പോലെവേർപാടിൻനെരിപ്പോടിലെരിഞ്ഞമരുമ്പോൾയാത്രകളെല്ലാമിവിടെയിന്നർത്ഥശൂന്യംഎന്നന്തരാത്മാവിൻകൂടിലൊന്നെത്തിനോക്കാൻഎന്നോർമകളുംഞാനുംമാത്രംബാക്കിയായി.Read More

Literature poem

കവിത “എന്റെ ഗ്രാമം”

സുജാത നെയ്യാറ്റിൻകര എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര്‍ പോലെകണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട് എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..? പാടവരമ്പത്ത് പാള ക്കുടചൂടികർഷകർ നിരയായി നടക്കുന്നതും,ചുറ്റുവട്ടത്തായി കളകളം പാടുന്നനദിയൊഴുക്കും പിന്നെ കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..? അന്തിക്ക് മേയുന്ന കന്നുകാലികളുംപുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാംപച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..? എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു […]Read More

Travancore Noble News