News
തിരുവനന്തപുരം
പിഎസ്സി നിയമന ക്രമക്കേട്: ചെയർമാൻ എം.ആർ. ബൈജുവിനെയും അംഗങ്ങളെയും പ്രതി ചേർത്ത് എഫ്ഐആർ
തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട് കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെയും ബോർഡ് അംഗങ്ങളെയും പ്രതി ചേർത്തു. സ്വജനപക്ഷപാതം കാണിച്ച് ഇഷ്ടക്കാർക്ക് നിയമനം നൽകുകയും അന്യായ ലാഭം ഉണ്ടാക്കുകയും ചെയ്തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. അധികാര ദുർവിനിയോഗം നടത്തി യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയതിലൂടെ ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കടുത്ത കോട്ടം വരുത്തിയെന്നും വിജിലൻസ് തയ്യാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തപ്പോൾ […]Read More
