ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഭക്തരിൽ നിന്ന് അമിത തുക ഈടാക്കിയിരുന്ന അനധികൃത പണപ്പിരിവ് ബിജെപി പ്രവർത്തകർ തടഞ്ഞു. കിഴക്കേ നടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നഗരസഭാ കരാറിന്റെ മറവിൽ നടന്നുവന്ന വൻ ചൂഷണമാണ് പ്രവർത്തകർ ഇടപെട്ട് അവസാനിപ്പിച്ചത്. സംഭവത്തെത്തുടർന്ന് നഗരസഭാ സെക്രട്ടറി അടിയന്തരമായി ഇടപെട്ടു. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തരെ ലക്ഷ്യമിട്ടായിരുന്നു ഈ തട്ടിപ്പ്. 40 രൂപയുടെ നഗരസഭാ രസീത് നൽകി 100 മുതൽ 200 രൂപ വരെയാണ് വാഹന ഉടമകളിൽ നിന്ന് കരാറുകാർ […]Read More
