പാലക്കാട്: ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകൻ മലമ്പുഴയിൽ അറസ്റ്റിലായി. മലമ്പുഴ പി.എ.എം.എം. യു.പി. സ്കൂളിലെ സംസ്കൃത അധ്യാപകൻ അനിലിനെയാണ് മലമ്പുഴ പോലീസ് പിടികൂടിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച്: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.Read More
Tags :pocso case
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് കോടതി. പ്രതിക്കെതിരായ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേഗ കോടതിയുടേതാണ് വിധി. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 22021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച് […]Read More
കൊച്ചി : ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകത്തിൽ ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ 16 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. കൂടാതെ പോക്സോ കുറ്റങ്ങളുൾപ്പെടെ വധ ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി ആലമിനെതിരെ വിധി പറയാനിരിക്കുന്നത്. ബലാൽസംഗത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ആദ്യവാരം ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി.99 സാക്ഷികളിൽ 41 സാക്ഷികളെ വിസ്തരിച്ചു. […]Read More
