കണ്ണൂർ: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ വെറും തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതെന്നും, പോലീസിനെതിരായ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാക്കുകൾ: “ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ മാത്രമാണ്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രോസിക്യൂഷൻ കേസ് വളരെ നന്നായി കൈകാര്യം ചെയ്തു. […]Read More
