കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായ അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റ് പദവികൾ വഹിച്ച് വരികയായിരുന്നു. പ്രമുഖ സയ്യിദ് തറവാടായ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായി 1938-ലാണ് തങ്ങളുടെ ജനനം. കൊയിലാണ്ടിയിലെ മാപ്പിള […]Read More
