കൃത്രിമ മധുരങ്ങൾ ദഹനവ്യവസ്ഥയ്ക്ക് ഹാനികരം: കുടലിലെ ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ച തടയുന്നതായി പഠനം
ലണ്ടൻ: സംസ്‌കരിച്ച ഭക്ഷണങ്ങളിൽ പരക്കെ ഉപയോഗിക്കുന്ന കൃത്രിമ മധുരങ്ങൾ കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. കുടലിൽ വസിക്കുന്ന ഉപകാരികളായ ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാനോ പൂർണ്ണമായി തടയാനോ ഇത്തരം മധുരങ്ങൾക്ക് സാധിക്കുമെന്നാണ് ‘മൊളിക്യുലാർ സിസ്റ്റംസ് ബയോളജി’ എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. വിഷാദരോഗത്തിനുള്ള (Antidepressants) മരുന്നുകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഇതിന്റെ പാർശ്വഫലങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും 75 ശതമാനത്തോളം ഭാഗത്തിലും അസ്പാർട്ടേം, […]Read More
