ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യപ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ ‘@Cockroachisback’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായി സ്ഥാപകൻ അഭിജീത് ദിപ്കെ വീണ്ടും രംഗത്തെത്തി. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന മുൻ അക്കൗണ്ട് ആരംഭിച്ച് നാല് ദിവസത്തിനുള്ളിലാണ് അധികൃതർ പൂട്ടിപ്പിച്ചത്. “ഞങ്ങളെ ഇല്ലാതാക്കാമെന്ന് നിങ്ങൾ കരുതിയോ?” എന്ന കുറിപ്പോടെയാണ് പുതിയ […]Read More
