Tags :Special trains

KERALAM News

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 8 സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി സതേൺ റെയിൽവേ;

കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടിയതായി സതേൺ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ നിന്ന് താമ്പരത്തേക്കും ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളാണ് നീട്ടിയത്. ഈ മാസം അവസാനത്തോടെ സർവീസ് പൂർത്തിയാകേണ്ടിയിരുന്ന ട്രെയിനുകളാണിത്. സർവീസ് നീട്ടിയ സാഹചര്യത്തിൽ ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും. നീട്ടിയ ട്രെയിനുകളുടെ സമയക്രമവും സർവീസുകളും:Read More

Travancore Noble News