സുജാത നെയ്യാറ്റിൻകര എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര്‍ പോലെകണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട് എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..? പാടവരമ്പത്ത് പാള ക്കുടചൂടികർഷകർ നിരയായി നടക്കുന്നതും,ചുറ്റുവട്ടത്തായി കളകളം പാടുന്നനദിയൊഴുക്കും പിന്നെ കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..? അന്തിക്ക് മേയുന്ന കന്നുകാലികളുംപുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാംപച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..? എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു […]Read More