BY:TS TVM തിരുവനന്തപുരം: വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനായി എത്തിയ കാസർഗോഡ് സ്വദേശികളായ കുടുംബത്തെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് കൊച്ചുകടവ് (TC 80/38) പുതുവൽ പുത്തൻ വീട്ടിൽ പ്രിജുവിന്റെ മകൻ പ്രവീൺ (27) ആണ് അറസ്റ്റിലായത്. വലിയതുറ പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റ് (RHS) ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പിടിയിലായ പ്രവീൺ. 2026 മേയ് 18-ന് വൈകുന്നേരം 4.00 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. […]Read More
