Tags :Vigilance Investigation

News എറണാകുളം

ശബരിമല നെയ്യ് ഇടപാടിൽ ക്രമക്കേട്: പ്രത്യേക സംഘത്തിന്റെ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ അരവണ നിർമാണത്തിനായി മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിലെ ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ (SIT) നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) ഡയറക്ടർ അന്വേഷണ സംഘം രൂപീകരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ശബരിമല സ്പെഷ്യൽ കമ്മിഷണറും ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഇ ടെൻഡറിലൂടെ തമിഴ്‌നാട്ടിലെ കുംകുമാ രാജ് ഡയറി […]Read More

News തിരുവനന്തപുരം

ദേവസ്വം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിവാദത്തിൽ; വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വൻ വിവാദത്തിലേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി വ്യാജ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജി. ബൈജുവിനെയാണ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായി വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞയാഴ്ച സംസ്ഥാന വിജിലൻസ് സംഘം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തുകയും ജി. ബൈജുവിന്റെ സർവീസ് റെക്കോർഡുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. […]Read More

Travancore Noble News