ശബരമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; പ്രതികളുടെ റിമാൻഡ് കാലാവധിയും അവസാനിക്കുന്നു
കൊല്ലം:
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുക. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. നിലവിൽ അറസ്റ്റിലായ പ്രതികൾക്കൊന്നും കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അതേസമയം, കേസിലെ മറ്റ് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധിയും ഇന്ന് (ജനുവരി 07) അവസാനിക്കും. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇരുവരെയും വീണ്ടും റിമാൻഡ് ചെയ്യാനാണ് സാധ്യത.
