കേരള ക്രിക്കറ്റ് ലീഗിന് ഇന്നു തുടക്കം
തിരുവനന്തപുരം:
ക്രിക്കറ്റ് ലീഗിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമായി. കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് പൂരം തിങ്കൾ മുതൽ കാണാം. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്വന്റി20 മത്സരങ്ങൾ സെപ്റ്റംബർ 18 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ദിവസവും രാത്രിയും പകലുമായി രണ്ടു മത്സരങ്ങൾ കാണാൻ പ്രവേശനം സൗജന്യമാണ്. ആകെ ആറു ടീമുകളാണുള്ളത്. ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മോഹൻലാൽ,കായിക മന്ത്രി വി അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസഡർ നടി കീർത്തി സുരേഷ് തുടങ്ങിയവർ വൈകിട്ട് നടക്കുന്ന ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.