കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് ആൻ മരിയ

കണ്ണൂര്‍:

കണ്ണൂര്‍ തളിപ്പറമ്പിൽ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ  അവസാന വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് ആൻ മരിയ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. 

പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News