ബിഎസ്എഫിന് കാൽ ലക്ഷം രൂപ പിഴ
ന്യൂഡൽഹി:
വനിത കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ വീഴ്ച വരുത്തിയതിന് ബിഎസ്എഫിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകാത്തതിനാലാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അഹ്സനദ്ദീൻ അമാനുല്ല എന്നിവരുടെ ബെഞ്ചിന്റെ നടപടി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമ (പോഷ് നിയമം) ത്തിന്റെ ലംഘനമുണ്ടായതായി പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഐ ജി നടത്തിയ അന്വേഷണത്തിൽ ആരോപണ വിധേയനായ ഓഫീസർ Opportunities കണ്ടെത്തിയെന്ന് ബിഎസ്എഫ് അറിയിച്ചു.