സഞ്ജു ടീമിൻ്റെ നട്ടെല്ല്; ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ, അഭിനന്ദനങ്ങളുമായി രാഷ്‌ട്രനേതാക്കൾ

 സഞ്ജു ടീമിൻ്റെ നട്ടെല്ല്; ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ, അഭിനന്ദനങ്ങളുമായി രാഷ്‌ട്രനേതാക്കൾ

സഞ്ജു സാംസൺ

ന്യൂഡൽഹി:

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ മൂന്നാം തവണയും കിരീടം ചൂടിയപ്പോൾ, ടീമിൻ്റെ കരുത്തായി മാറിയ സഞ്ജു സാംസണിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി രാജ്യം. ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നീലപ്പടയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ രംഗത്തെത്തി.

സഞ്ജു സാംസൺ ടീമിൻ്റെ നട്ടെല്ലായി നിന്ന് നടത്തിയ പോരാട്ടത്തെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. “ചാമ്പ്യന്മാർ! ഈ വിജയം ടീമിൻ്റെ അസാമാന്യമായ കഴിവിനെയും ഒത്തൊരുമയെയും പ്രതിഫലിപ്പിക്കുന്നു,” എന്ന് അദ്ദേഹം കുറിച്ചു. സഞ്ജുവിന്റെയും സംഘത്തിൻ്റെയും കഠിനാധ്വാനത്തെ രാഷ്‌ട്രപതിയും പ്രശംസിച്ചപ്പോൾ, കേരളത്തിൻ്റെ അഭിമാനതാരം സഞ്ജുവിനും ഇന്ത്യൻ ടീമിനും മുഖ്യമന്ത്രിയും ആശംസകൾ നേർന്നു. രാജ്യം ഒന്നടങ്കം ഇപ്പോൾ വലിയ ആവേശലഹരിയിലാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News