ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ; പന്തിന് പകരം പരിഗണിക്കാൻ ബിസിസിഐ തീരുമാനം

 ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ; പന്തിന് പകരം പരിഗണിക്കാൻ ബിസിസിഐ തീരുമാനം

By : Sumeshkrishnan

തിരുവനന്തപുരം:

ടി20 ലോകകപ്പിലെയും നിലവിലെ ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ ഒരുങ്ങുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനാണ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റിന്റെ നീക്കം.

2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ സുപ്രധാന മാറ്റങ്ങൾ. ഐപിഎല്ലിൽ മികച്ച ഫോം തുടരുന്ന സഞ്ജുവിന് ഏകദിന ടീമിൽ സ്ഥിരമായ സ്ഥാനം നൽകാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അതേസമയം, ഐപിഎല്ലിൽ റിഷഭ് പന്ത് കാഴ്ചവെക്കുന്ന ദയനീയ പ്രകടനം ടീമിലെ താരത്തിന്റെ സ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കളിച്ച 8 ഇന്നിങ്സുകളിൽ നിന്ന് വെറും 149 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

ജൂണിൽ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജുവിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏകദിന ഫോർമാറ്റിൽ 16 മത്സരങ്ങളിൽ നിന്ന് 56.66 ശരാശരിയിൽ 510 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയിൽ വെച്ച് ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടിയിട്ടുള്ള സഞ്ജുവിന്റെ അനുഭവസമ്പത്ത് 2027-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News