തൃശൂരിൽ ബിജെപി നേതാവിനെതിരെ കേസ്; വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

 തൃശൂരിൽ ബിജെപി നേതാവിനെതിരെ കേസ്; വോട്ടിനായി കിറ്റ് വിതരണം ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

തൃശൂർ:

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഒളരിയിലെ ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് ഡോ. ബിന്ദു ടി.എന്നിന്റെ നേതൃത്വത്തിലുള്ള ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏകദേശം 900 രൂപ വിലവരുന്ന വിവിധ വീട്ടുപകരണങ്ങളും സാധനങ്ങളും അടങ്ങിയ 26 കിറ്റുകൾ സംഘം പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News