ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനിൽ വെടിയേറ്റു മരിച്ചു
By: Sumeshkrishnan
ഇസ്ലാമാബാദ്:
നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ പ്രമുഖ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയും മേഖലയിലെ ഭീകര പ്രവർത്തനങ്ങളുടെ മുഖ്യ ആസൂത്രകനുമായിരുന്നു അഫ്രീദി.
പാകിസ്ഥാനിൽ അടുത്ത കാലത്തായി ഭീകരർക്ക് നേരെ തുടർച്ചയായി നടക്കുന്ന അജ്ഞാത ആക്രമണങ്ങളുടെ പരമ്പരയിൽ ഒടുവിലത്തെ സംഭവമാണിത്. 2026-ൽ മാത്രം ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളിലെ മുപ്പതോളം പേർ സമാനമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതീവ സുരക്ഷയുള്ള മേഖലകളിൽ വെച്ച് ഭീകരർ കൊലചെയ്യപ്പെടുന്നത് പാക് രഹസ്യാന്വേഷണ ഏജൻസികൾക്കും വലിയ തലവേദനയാകുന്നുണ്ട്. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
