ടിവികെ സർക്കാർ നീക്കം: കോൺഗ്രസിനൊപ്പം ഇടതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പിക്കാൻ വിജയ്

 ടിവികെ സർക്കാർ നീക്കം: കോൺഗ്രസിനൊപ്പം ഇടതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പിക്കാൻ വിജയ്

By: TS Tvm

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ സജീവമാക്കി വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). കോൺഗ്രസ് ഉപാധികളോടെ പിന്തുണ അറിയിച്ചതിന് പിന്നാലെ സി.പി.ഐ, സി.പി.ഐ.എം നേതൃത്വങ്ങളുമായും വിജയ് ചർച്ച നടത്തി പിന്തുണ തേടി.

വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് ഇടത് പാർട്ടികളുടെ കേന്ദ്ര നേതാക്കൾ വ്യക്തമാക്കി. എങ്കിലും നിലവിൽ വിജയ്ക്ക് പിന്തുണ നൽകണമെന്ന അഭിപ്രായത്തിനാണ് ഇരു പാർട്ടികളിലും മുൻതൂക്കം.

മന്ത്രിസഭ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് ടിവികെ നൽകിയ കത്തിൽ ഗവർണർ ഇന്ന് തീരുമാനമെടുത്തേക്കും. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കത്ത് കോൺഗ്രസ് ഇന്ന് ഗവർണർക്ക് കൈമാറും. ഇടത് പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തന്നെ ഇടത് നേതാക്കളുമായി സംസാരിച്ചതായാണ് വിവരം. വിജയ് ബിജെപി പാളയത്തിലേക്ക് പോകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സി.പി.ഐ.എം നേതാക്കൾ പറഞ്ഞു.

ബിജെപിയുടെയോ എൻഡിഎ സഖ്യകക്ഷികളുടെയോ പിന്തുണ തേടരുതെന്നാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ഉപാധി. ഇത് ടിവികെ അംഗീകരിച്ചാൽ സിപിഐഎം, സിപിഐ, വിസികെ, ലീഗ് എന്നീ പാർട്ടികളുമായി സംസാരിക്കാമെന്നും കോൺഗ്രസ് അറിയിച്ചു.

ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരാണ് ജനവിധിയെന്നും അണ്ണാഡിഎംകെയുമായി സഖ്യമില്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ്‌ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാനാകുമെന്നും ടിവികെ സർക്കാർ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News