മാന്നാർ കടലിടുക്കിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം വേനൽമഴ ശക്തമാകും By: TS Tvm
തിരുവനന്തപുരം:
മാന്നാർ കടലിടുക്കിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ വരുന്ന 5 ദിവസം സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതൽ. ശക്തമായ കാറ്റ്, ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിലവിലുണ്ട്.