ഹോർമുസ് കടലിടുക്കിൽ സംഘർഷഭരിതം; ഫ്രഞ്ച് നീക്കത്തിനെതിരെ ഇറാൻ്റെ ശക്തമായ മുന്നറിയിപ്പ്

 ഹോർമുസ് കടലിടുക്കിൽ സംഘർഷഭരിതം; ഫ്രഞ്ച് നീക്കത്തിനെതിരെ ഇറാൻ്റെ ശക്തമായ മുന്നറിയിപ്പ്

ടെഹ്റാൻ:

ഹോർമുസ് കടലിടുക്കിൽ ഫ്രഞ്ച് വിമാനവാഹിനിക്കപ്പൽ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി. മേഖലയിൽ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാനായി നടത്തുന്ന ഏത് അന്താരാഷ്ട്ര നാവിക നീക്കത്തെയും നേരിട്ടുള്ള പ്രകോപനമായി കണക്കാക്കുമെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.

അമേരിക്കയുടെ നേതൃത്വത്തിലുള്ള നിയമവിരുദ്ധ നടപടികൾക്ക് പിന്തുണ നൽകുന്ന ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾക്കെതിരെ ഉടനടി നിർണ്ണായകമായ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി. മേഖലയുടെ സുരക്ഷ തകർക്കുന്ന ഇത്തരം നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, കഴിഞ്ഞകാല ചരിത്രങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാനെന്ന വ്യാജേന നടത്തുന്ന വിന്യാസങ്ങൾ ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി മാത്രമേ കാണാൻ സാധിക്കൂ എന്നും ടെഹ്റാൻ വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News