ആശാ വർക്കർമാരുടെ സമരവിജയം; അഭിവാദ്യങ്ങളുമായി ചലച്ചിത്രതാരം പ്രേംകുമാർ

 ആശാ വർക്കർമാരുടെ സമരവിജയം; അഭിവാദ്യങ്ങളുമായി ചലച്ചിത്രതാരം പ്രേംകുമാർ

BY: TS TVM

തിരുവനന്തപുരം:

സെക്രട്ടേറിയറ്റിന് മുന്നിൽ ദീർഘനാളുകളായി സമരം അനുഷ്ഠിച്ച ആശാ വർക്കർമാരുടെ സമരവിജയത്തെയും അവരുടെ പോരാട്ടവീര്യത്തെയും പ്രശംസിച്ച് ചലച്ചിത്രതാരം പ്രേംകുമാർ. പാവപ്പെട്ട ഈ സഹോദരങ്ങളുടെ കണ്ണുനീരിന്റെയും അവഗണനയുടെയും ഫലമാണ് മുൻ സർക്കാരിന്റെ പതനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിന്റെ ആലോചനാ യോഗത്തിൽ എം.എ. ബേബി, സജി ചെറിയാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിൽ താൻ ഈ വിഷയം ഉന്നയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മഴയും വെയിലും കൊണ്ട്, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ സമരം ചെയ്ത ആശാ വർക്കർമാരുടെ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നത് ഒരു കലാകാരൻ എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലുമുള്ള തന്റെ കടമയായിരുന്നു. സ്ഥാനമാനങ്ങൾ സംരക്ഷിക്കാൻ വേണ്ടി നിശബ്ദനായിരിക്കാൻ തനിക്ക് കഴിയില്ലെന്നും, അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും കൂടെ നിൽക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News