അടൂരിലെ യുവതിയുടെ മരണം: ആൺസുഹൃത്ത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

 അടൂരിലെ യുവതിയുടെ മരണം: ആൺസുഹൃത്ത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

പത്തനംതിട്ട:

അടൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുണിനെയാണ് അടൂർ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

അടൂർ കോട്ടമുകൾ സ്വദേശിനിയായ 31 കാരി ഷെഹനയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിലെ സ്റ്റെയർകേസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഷെഹനയുടെ വീട്ടിൽ അരുൺ ഉണ്ടായിരുന്നു. തുടർന്ന് അന്നുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹനയുടെ മരണം തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒടുവിലാണ് അരുണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News