അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

 അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

BY: SURESH BABU WAYANADU

തിരുവനന്തപുരം :

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറായി അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ചുമതലയേറ്റു. കേര (KERA) പദ്ധതിയുടെ അഡീഷണൽ പ്രോജക്ട് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എന്നീ പദവികളുടെ ചുമതലയും അദ്ദേഹത്തിനാണ്.

2017 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ, കാസർഗോഡ് ജില്ലാ കളക്ടർ പദവിയിൽ നിന്നാണ് കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേൽക്കുന്നത്. തൃശൂർ ജില്ലാ കളക്ടറായും കണ്ണൂർ അസിസ്റ്റന്റ് കളക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കർഷകനായ പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരി ഉഷാകുമാരിയുടെയും മകനായ അർജുൻ പാണ്ഡ്യൻ ഇടുക്കി സ്വദേശിയാണ്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് എത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News