ഒ.ഇ.സി, എസ്.ടി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷകൾ ഒക്ടോബർ 20 വരെ സമർപ്പിക്കാം

 ഒ.ഇ.സി, എസ്.ടി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷകൾ ഒക്ടോബർ 20 വരെ സമർപ്പിക്കാം

തിരുവനന്തപുരം:

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. ഇ-ഗ്രാന്റ്സ് (e-Grantz) പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളുകൾ മുഖേന ഡാറ്റാ എൻട്രി ചെയ്ത് പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 20 ആണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി 0474 2914417 എന്ന ഫോൺ നമ്പറിലോ, ബി.സി.ഡി.ഡി ഔദ്യോഗിക വെബ്സൈറ്റായ www.bcdd.kerala.gov.in സന്ദർശിച്ചോ വിവരങ്ങൾ ലഭ്യമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News