ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്തിയ കേസ്; പ്രതിയുമായി തിരൂർ പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി

 ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ചാക്കിൽ കെട്ടി താഴ്ത്തിയ കേസ്; പ്രതിയുമായി തിരൂർ പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി

തിരൂർ: പടിഞ്ഞാറേക്കരയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ചാക്കിലാക്കി വെള്ളത്തിൽ താഴ്ത്തിയ കേസിൽ പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തിരൂർ പോലീസ് വിശദമായി തെളിവെടുപ്പ് നടത്തി. പടിഞ്ഞാറേക്കര സ്വദേശി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് (40) കൃത്യം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവ ശേഖരിച്ചത്. ഓഗസ്റ്റ് 20-നായിരുന്നു കേരളത്തെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്.

കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരൂർ കോടതിയുടെ ഉത്തരവുപ്രകാരമാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഹുസൈന്റെ വീട്ടിൽ നിന്നാണ് തെളിവെടുപ്പ് നടപടികൾ ആരംഭിച്ചത്. തുടർന്ന് വീടിന് മുൻവശത്തെ കടൽക്കരയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സ്ഥലം, മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയ വഴി, തുടർന്ന് കായലിൽ കെട്ടിത്താഴ്ത്തിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ച് പോലീസും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിനിടെ കൃത്യത്തിന് പ്രതി ഉപയോഗിച്ച ടോർച്ചും പോലീസ് വീണ്ടെടുത്തു.

തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. സബ് ഇൻസ്‌പെക്ടർമാരായ ഇഖ്ബാൽ, നസീർ തിരൂർക്കാട്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ ചോലക്കൽ, അനന്തു, രതീഷ്, അനീഷ്, ദിൽജിത്ത്, പ്രിന്റോ ഫ്രാൻസിസ്, ജോബിസ്, സയന്റിഫിക് അസിസ്റ്റന്റ് ശ്രുതി, ഡിപ്പാർട്ട്‌മെന്റ് ഫോട്ടോഗ്രാഫർ എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു. പ്രതിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News