സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്.സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ.

 സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്.സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ.

സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് വിമർശനം ഉന്നയിച്ച ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെയാണ് അമിത് ഷാ രംഗത്തെത്തിയത്. രാജസ്ഥാനിലെ ദുംഗർപൂരിൽ ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി ‘സനാതന ധർമ്മം’ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റി പറയുന്നു. സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐഎൻഡിഐഎ സഖ്യം സനാതന ധർമ്മത്തെ നിരന്തരം അധിക്ഷേപിക്കുകയാണ്.

നരേന്ദ്രമോദി ജയിച്ചാൽ ഹിന്ദു രാജ്യം വരുമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. സനാതന ധർമ്മം ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങൾക്ക് അത് തകർക്കാൻ കഴിയില്ല. ലഷ്കർ-ഇ-ത്വയ്ബയേക്കാൾ അപകടകാരികളാണ് ഹിന്ദു സംഘടനകളെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇവർ നിരന്തരം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News