തമിഴകത്ത് വീണ്ടും താരരാഷ്ട്രീയം: വിജയിക്ക് പിന്നാലെ ധനുഷും ശിവകാർത്തികേയനും പുതിയ നീക്കങ്ങൾക്ക്?

 തമിഴകത്ത് വീണ്ടും താരരാഷ്ട്രീയം: വിജയിക്ക് പിന്നാലെ ധനുഷും ശിവകാർത്തികേയനും പുതിയ നീക്കങ്ങൾക്ക്?

ചെന്നൈ:

വിജയിയുടെ രാഷ്ട്രീയപ്രവേശത്തിന് പിന്നാലെ തമിഴ് സിനിമാ ലോകത്തുനിന്ന് കൂടുതൽ താരങ്ങൾ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നു. നടൻ ധനുഷും ശിവകാർത്തികേയനുമാണ് നിലവിൽ ഈ ചർച്ചകളുടെ കേന്ദ്രബിന്ദു.

സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിലാണ് ധനുഷെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ നിർദേശപ്രകാരം ആരാധകക്കൂട്ടായ്മകൾ ഇതിനോടകം തന്നെ ചാരിറ്റി-ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് ധനുഷിന്റെ പ്രവർത്തനം കൂടുതൽ ശ്രദ്ധനേടുന്നത്. ഏഷ്യൻ ഗെയിംസ് താരം വിദ്യ രാംരാജ് ഉൾപ്പെടെയുള്ള പ്രമുഖരെ അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

മറുഭാഗത്ത്, നടൻ ശിവകാർത്തികേയൻ അടുത്തിടെ നടത്തിയ കൂറ്റൻ ആരാധക സംഗമമാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾക്ക് തിരികൊളുത്തിയത്. പരൂർ മേഖലയിൽ വെച്ച് നടന്ന യോഗത്തിൽ രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്ത്. എന്നാൽ രാഷ്ട്രീയ നീക്കങ്ങൾ നിലവിലില്ലെന്നും സാധാരണ ആരാധക സംഗമം മാത്രമായിരുന്നു ഇതെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഭിനേതാക്കളുടെ സ്വാധീനം വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ ഇരുതാരങ്ങളുടെയും അടുത്ത നീക്കങ്ങളെ ഉറ്റുനോക്കുകയാണ് സിനിമാ-രാഷ്ട്രീയ ലോകം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News