കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) അറുപതാം വാർഷികം: തിരുവനന്തപുരത്ത് ബ്രെയിൽ വാച്ച് വിതരണവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

 കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) അറുപതാം വാർഷികം: തിരുവനന്തപുരത്ത് ബ്രെയിൽ വാച്ച് വിതരണവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

BY: AJITH KARUVAPALLY

തിരുവനന്തപുരം: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, KFB തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ചപരിമിതിയുള്ള വനിതകൾക്കായി ബ്രെയിൽ വാച്ച് വിതരണം, വെളുത്തവടി ബാങ്ക് ഉദ്ഘാടനം, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് എന്നിവ സമുചിതമായി സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കാട്ടാക്കട എം.എൽ.എ. എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനവും കാഴ്ചപരിമിതരായ വനിതകൾക്കുള്ള ബ്രെയിൽ വാച്ച് വിതരണവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിച്ചു. കാഴ്ചപരിമിതർക്കായി ഏതുസമയത്തും സൗജന്യമായി വെളുത്തവടി ലഭ്യമാക്കുന്ന ‘വെളുത്തവടി ബാങ്കിന്റെ’ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി അഡ്വ. പി.സി. വിഷ്ണുനാഥ് നിർവ്വഹിച്ചു.

ചടങ്ങിൽ എം.എൽ.എ. ഷൗക്കത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KFB ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം കെ.എം. ആമുഖപ്രഭാഷണം നടത്തി. KFB തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജൂലി എ. സ്വാഗതവും, ജില്ലാ സെക്രട്ടറി രാജേഷ് ആർ. കൃതജ്ഞതയും രേഖപ്പെടുത്തി. KFB സംസ്ഥാന-ജില്ലാ ഭാരവാഹികളും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News