Tags :Thiruvananthapuram News

News കോഴിക്കോട്

പാർട്ടിക്കോട്ടകളിലെ തോൽവിയിൽ വീണ്ടും അണികളെ പഴിച്ച് പിണറായി വിജയൻ; മാറിയവർ തിരികെയെത്തുമെന്ന് പ്രത്യാശ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനാ തലത്തിലെ തെറ്റുതിരുത്തലുകൾക്കായി സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ചേരുന്നു. സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന നിർണായക യോഗത്തിൽ ക കർശന മേൽനോട്ടത്തിനായി പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്ന് അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം.എ. ബേബി, ബി.വി. രാഘവലു, കെ. ബാലകൃഷ്ണൻ, യു. വാസുകി, വിജൂ കൃഷ്ണൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളായ […]Read More

Health News

തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; രോഗി മരിച്ച സംഭവത്തിൽ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കട്ടിലിൽ നിന്ന് താഴെ വീണ് രോഗി മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ചികിത്സാ പിഴവിന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. കൃത്യമായ ശ്രദ്ധയും ചികിത്സയും ലഭിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയതോടെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 26-നാണ് സുകുമാരപിള്ളയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29-ന് വാർഡിൽ ചികിത്സയിലിരിക്കെ […]Read More

Health News തിരുവനന്തപുരം

തിരുവനന്തപുരത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു; സൗദിയിൽ നിന്നെത്തിയ കിളിമാനൂർ സ്വദേശി മെഡിക്കൽ കോളേജിൽ

BY:TS TVM തിരുവനന്തപുരം: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ വീണ്ടും എംപോക്സ് (Mpox) രോഗബാധ സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ കിളിമാനൂർ സ്വദേശിയായ വ്യക്തിക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് തലസ്ഥാനത്ത് പ്രതിരോധ നടപടികളും മുൻകരുതലുകളും ശക്തമാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ […]Read More

CRIME News തിരുവനന്തപുരം

ആകാശത്തേക്ക് വെടിവെച്ച് കാപ്പ കേസ് പ്രതിയെ പിടികൂടി; തിരുവനന്തപുരത്ത് നാടകീയ അറസ്റ്റ്

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലറുമായ സുഗതിനെ പോലീസ് വൻ നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാൻ ശ്രമിച്ച അനുയായികളെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗത് ഏറെ നാളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് വാഴോട്ടുകോണത്തെ സുഗതിന്റെ വീടിന് സമീപം പോലീസ് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ സുഗതിന്റെ അനുയായികൾ വളയുകയും പോലീസുമായി വാക്കേറ്റത്തിലേർപ്പെടുകയും […]Read More

News തിരുവനന്തപുരം

നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് – ആര്യനാട് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ പൂർണ്ണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമങ്ങാട് […]Read More

News

ദാരിദ്ര്യത്തോടു പൊരുതി നേടിയ വിജയം; സിവിൽ സർവീസിൽ 57-ാം റാങ്ക് തിളക്കവുമായി ശ്രീജ

തിരുവനന്തപുരം: കഠിനാധ്വാനവും ആത്മവിശ്വാസവും കൂട്ടുപിടിച്ചാൽ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ.എസ്. ശ്രീജ. ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് കരസ്ഥമാക്കി സിവിൽ സർവീസ് പട്ടികയിൽ ഇടംപിടിച്ച ശ്രീജയുടെ നേട്ടം ഒരു നാടിന്റെയാകെ അഭിമാനമായി മാറി. കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾക്ക് മകൾ നൽകിയ മധുരപ്രതികാരമാണ് ഈ വിജയം. ഇന്ത്യൻ ഫോറിൻ സർവീസിൽ (IFS) ചേരണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് ശ്രീജ പഠനം ആരംഭിച്ചത്. തന്റെ പഠനമുറിയിൽ ‘ശ്രീജ ഐഎഫ്എസ്’ എന്ന് മുൻകൂട്ടി എഴുതിവെച്ച് […]Read More

News

അനന്തപുരിയിൽ ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല; ലക്ഷക്കണക്കിന് ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിച്ചു

തിരുവനന്തപുരം: വിശ്വാസവും സമർപ്പണവും ഒത്തുചേരുന്ന ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് അനന്തപുരി സാക്ഷ്യം വഹിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് ഭക്തരാണ് ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിൽ ഒത്തുചേർന്നത്. നഗരവീഥികളെല്ലാം ഭക്തജനത്തിരക്കിൽ അമർന്നതോടെ തിരുവനന്തപുരം നഗരം ഒരു വലിയ യാഗശാലയായി മാറി. ചടങ്ങുകൾ രാവിലെ 9.15-ഓടെ ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് തുടക്കമായി. 9.45-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നു നൽകിയ ദീപം പണ്ടാര അടുപ്പിലേക്ക് ജ്വലിപ്പിച്ചതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമായത്. തുടർന്ന് ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് […]Read More

News

വട്ടപ്പാറയിൽ ക്ഷേത്രോത്സവത്തിനിടെ അതിക്രമം: ഗാനമേള ഉപകരണങ്ങൾ തല്ലിത്തകർത്തു

തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗാനമേള ട്രൂപ്പിന്റെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സംഗീത ഉപകരണങ്ങൾ തകർത്തു. സ്റ്റേജിന് മുന്നിൽ നൃത്തം ചെയ്യുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മദ്യപിച്ചെത്തിയ സംഘത്തെ അക്രമത്തിന് പ്രേരിപ്പിച്ചത്. ശനിയാഴ്ച രാത്രി പരിപാടി അവസാനിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുൻപിൽ നൃത്തം ചെയ്യാൻ ശ്രമിച്ച യുവാക്കളെ സംഘാടകർ തടഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായ സംഘം പരിപാടി കഴിഞ്ഞയുടൻ അക്രമം അഴിച്ചുവിടുകയായിരുന്നു. ട്രൂപ്പിന്റെ വിലകൂടിയ സ്പീക്കറുകൾ, മിക്സർ യൂണിറ്റുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ […]Read More

Travancore Noble News