ശബരിമല തീർഥാടനം: ഭക്ഷണസാധനങ്ങൾക്കും ജ്യൂസുകൾക്കും വില ഏകീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, ജ്യൂസുകൾ എന്നിവയ്ക്ക് വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സന്നിധാനം, പമ്പ/നിലയ്ക്കൽ, ജില്ലയിലെ മറ്റ് പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്.
തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കുന്ന നിരക്കുകൾ അടങ്ങിയ വിലവിവരപ്പട്ടിക (വിവിധ ഭാഷകളിൽ) എല്ലാ ഭക്ഷണശാലകളിലും തീർഥാടകർക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രധാന ഭക്ഷണസാധനങ്ങളുടെ നിരക്കുകൾ (സന്നിധാനം, പമ്പ/നിലയ്ക്കൽ, മറ്റ് സ്ഥലങ്ങൾ എന്ന ക്രമത്തിൽ):
- ചായ/കാപ്പി (120 മി.ലി): ₹16, ₹14, ₹12
- ഉഴുന്നുവട / പരിപ്പുവട (40 ഗ്രാം): ₹18, ₹15, ₹12
- ഇഡ്ഡലി / ദോശ (ഒരെണ്ണം): ₹17/16, ₹14, ₹12
- ഊണ് – പച്ചരി / പുഴുക്കലരി: ₹82, ₹78, ₹72
- വെജിറ്റബിൾ ബിരിയാണി (350 ഗ്രാം): ₹91, ₹81, ₹75
- കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ): ₹45, ₹40, ₹38
- മസാലദോശ (200 ഗ്രാം): ₹62, ₹57, ₹54
- നെയ്യ് റോസ്റ്റ് (150 ഗ്രാം): ₹54, ₹49, ₹46
ബേക്കറി സാധനങ്ങൾ (സന്നിധാനം, നിലയ്ക്കൽ/പമ്പ ക്രമത്തിൽ):
- വെജിറ്റബിൾ പഫ്സ് (80 ഗ്രാം): ₹25, ₹22
- വെജിറ്റബിൾ ഷവർമ (150 ഗ്രാം): ₹62, ₹60
- വെജിറ്റബിൾ ബിർഗർ / പനീർ റോൾ (125 ഗ്രാം): ₹32, ₹30
- ബ്രെഡ് (350 ഗ്രാം): ₹38, ₹36
ജ്യൂസുകൾ (സന്നിധാനം, പമ്പ, ഔട്ടർ പമ്പ ക്രമത്തിൽ):
- നാരങ്ങ ജ്യൂസ് (210 മി.ലി): ₹25, ₹23, ₹21
- ഓറഞ്ച് ജ്യൂസ് (210 മി.ലി): ₹70, ₹60, ₹55
- ആപ്പിൾ ജ്യൂസ് (210 മി.ലി): ₹57, ₹55, ₹53
- കരിക്ക്: ₹45, ₹40, ₹40
