മാധ്യമപ്രവർത്തകൻ വിജു പി. ചാക്കോയ്ക്ക് ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്കാരം – 2026
പീരുമേട്: ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്കാരം – 2026 പ്രമുഖ മാധ്യമപ്രവർത്തകൻ വിജു പി. ചാക്കോയ്ക്ക് ലഭിച്ചു.
ഇടുക്കി സത്രത്തിലെ മലമ്പണ്ടാരം ഗോത്രവിഭാഗത്തിലുള്ള ബാലന്റെ ശാരീരികാവയവങ്ങൾ പോഷകാഹാരക്കുറവ് മൂലം തകരാറിലായ വിഷയം മലയാള മനോരമയിലൂടെ പുറത്തു കൊണ്ടുവന്നതിനാണ് വിജു പി. ചാക്കോയ്ക്ക് പുരസ്കാരം നൽകി ആദരിച്ചത്.
ഈ വാ വാർത്തയെ തുടർന്ന്, പോഷകാഹാരക്കുറവ് നേരിട്ട അഞ്ചു വയസ്സുകാരൻ അഭയദേവിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ, മലമ്പണ്ടാരം ഗോത്രവിഭാഗങ്ങളുടെ ദയനീയമായ ജീവിത സാഹചര്യങ്ങൾ വിവരിക്കുന്ന തുടർവാർത്തകൾ, ഇവർക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രദേശത്ത് കമ്മ്യൂണിറ്റി അടുക്കള ആരംഭിക്കുന്നതിനും വഴിതെളിച്ചു.
വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ പ്രതിഭകളെ ആദരിക്കുന്നതിനായി ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
