വയറ്റിൽ കത്രിക: കുറ്റപത്രം സമർപ്പിച്ചു

 വയറ്റിൽ കത്രിക: കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്:
പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ് ) കുടുങ്ങിയ കേസിൽ രണ്ട് ഡോക്ടർമാർക്കും, രണ്ട് നഴ്സുമാർക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ സുദർശൻ 800 പേജുള്ള കുറ്റപത്രം കുന്നമംഗലം കോടതിയിൽ ഹാജരാക്കി.ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്ന് മന:പൂർവമല്ലാത്ത വീഴ്ച സംഭവിച്ചതായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതു്. 60 സാക്ഷികളും 40 രേഖകളും ഹാജരാക്കിയിട്ടുണ്ട്. 2017 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതു്. കുറ്റക്കാർക്കെതിരെ വിചാരണ ചെയ്യുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് പൊലിസ് കുറ്റപത്രം സമർപ്പിച്ചതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News