ഐഡിബിഐയിൽ 500 ഒഴിവ്

 ഐഡിബിഐയിൽ 500 ഒഴിവ്

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. ബാങ്ക് നടത്തുന്ന ഒരു വർഷപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.ആറ് മാസത്തെ ക്ലസ്റ്റർ പഠനം, രണ്ടു മാസ ഇന്റേൺഷിപ്പ്, ബാങ്ക് ശാഖകളിൽ നാല്മാസ തൊഴിൽ പരിശീലനം എന്നിവയുണ്ടാകും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചാൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. യോഗ്യത ബിരുദം. പ്രായം 20 – 25. പരീക്ഷ മാർച്ച് 17 ന് . കേരളത്തിൽ പരീക്ഷയ്ക്ക് 10 കേന്ദ്രങ്ങളുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26. വിവരങ്ങൾക്ക്:www.idbibank.in/careers കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News