വീട്ടിൽ പ്രസവം; തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

 വീട്ടിൽ പ്രസവം; തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. സംഭവത്തില്‍  നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News