ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി
12-ാം പ്രതി ജ്യോതിബാബു എത്തിയത് ആംബുലൻസിൽ
കോഴിക്കോട്:
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റാക്കാരാണെന്ന് കണ്ടെത്തിയ രണ്ട് പ്രതികള്‍ കീഴടങ്ങി. സിപിഎം നേതാക്കളായ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബുവുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് മാറാട് പ്രത്യേക കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ ദിവസമാണ് ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. നേരത്തെ വിചാരണ കോടതി ഇവരെ വെറുതേവിട്ടിരുന്നു.
എന്നാല്‍, കെ.കെ രമ എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ നല്‍കിയ പുനപ്പരിശോധന ഹര്‍ജികള്‍ പരിശോധിച്ചാണ് ഇവരെ വെറുതേവിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത്. സിപിഐഎം നേതാവ് കുഞ്ഞനന്ദനെ ശിക്ഷിച്ച വിധിയും കോടതി ശരിവച്ചു. കെ.കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതിനുമുന്‍പുതന്നെ ഇവര്‍ കീഴടങ്ങുകയായിരുന്നു.