കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, 8 പേർക്ക് പരിക്ക്

 കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു, 8 പേർക്ക് പരിക്ക്

ബെംഗളൂരു:

കർണാടകയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലൂരിന് സമീപം ഉണ്ടായ ദാരുണമായ റോഡപകടത്തിൽ രണ്ട് മലയാളി യുവതികൾ മരിച്ചു. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊല്ലൂരിന് അടുത്തുള്ള ദെളിയിൽ വെച്ചായിരുന്നു അപകടം. കുടജാദ്രി മലകയറി ദർശനം കഴിഞ്ഞ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം സഞ്ചരിച്ച ജീപ്പും എതിർദിശയിൽ നിന്ന് വന്ന ലോറിയും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News