News

ആഗ്രയിൽ മണ്ഡപം ഇടിഞ്ഞുവീണു

ആഗ്ര:ആഗ്രയിൽ യമുനാ തീരത്ത് മുഗൽ കാലഘട്ടത്തിലു ണ്ടാക്കിയ മനോഹരമായ നിർമിതികളാലൊന്നായ സൊഹ്റാ ബാഗ് മൂന്നുനില മണ്ഡപം തകർന്നുവീണു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള മൂന്നുനില മണ്ഡപത്തിലെ താഴത്തെ നില മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെ പെയ്ത മഴയാണ് മണ്ഡപത്തിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഇത്തരം ചരിത്ര നിർമിതികളോടുള്ള അവഗണന ലജ്ജാകരമാണെന്ന് ഇന്ത്യാ പഠനങ്ങൾ നടത്തുന്ന ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാൽറിമ്പിൾ പ്രതികരിച്ചു.1526 ൽ മുഗൽഭരണകാലത്താണ് വിശാലമായ സൊഹ്റ ബാഗ് പൂന്തോട്ടം […]Read More

News എറണാകുളം

ഗാർഹിക പീഡനക്കറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി:നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ പങ്കാളിക്ക് ഭർതൃപദവി ഉണ്ടാകില്ലെന്നും ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്നും ഹൈക്കോടതി.ഭർത്താവ് എന്നാൽ നിയപരമായ വിവാഹത്തിലെ സ്ത്രീയുടെ പങ്കാളി എന്നാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവായത്. നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഭർത്താവിനെതിരെ ചുമത്താവുന്ന ഗാർഹിക പീഡനക്കുറ്റം പങ്കാളിക്കെതിരായോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരായോ ബാധകമാകില്ലെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മണക്കാട് സ്വദേശി ക്കെതിരെ യുവതി നൽകിയ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കയും ചെയ്തു. 2009ലാണ് ഹർജിക്കാരനും യുവതിയും വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങിയത്. […]Read More

News

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു.ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഉസ്മാൻ മാലിക്,സോഫിയാൻ എന്നിവർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. […]Read More

News തിരുവനന്തപുരം

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ഐ ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ( സയൻസ് & എഞ്ചിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ.ടി കെ ജയകുമാർ (ആ രോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി),സഞ്ജു സാംസൺ (കായികം ),ഷൈജ ബേബി ( സാമൂഹ്യ സേവനം,ആശാ വർക്കർ), വി കെ മാത്യൂസ് […]Read More

News

യു എ ഇ പൊതുമാപ്പ് നീട്ടി

അബുദാബി:യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടു മാസത്തേക്കുകൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും. സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഒക്ടോബർ 31ന് അവസാനിച്ചതോടെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാനിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിനു പേർ […]Read More

News

ഇന്ത്യ-ന്യൂസിലൻഡ് അവസാന ടെസ്റ്റ് ഇന്ന്

മുംബൈ:ആശ്വാസ ജയം തേടി ഇന്ത്യ ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. ന്യൂസിലൻഡിനെതിരായ മൂന്നു മത്സര പരമ്പരയിൽ അവസാനത്തേതാണ്. രാവിലെ 9.30ന് കളി തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് കിവീസ് പരമ്പര നേടിയിരുന്നു. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ ടെസ്റ്റും ഓസ്ട്രേലിയക്കെതിരായ അഞ്ചെണ്ണവും ബാക്കിയുണ്ട്. ആറിൽ നാലിൽ ടെസ്റ്റ് ജയിച്ചാൽ മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിലെത്താം. ബാറ്റർമാരുടെ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബംഗളുരു ടെസ്റ്റിൽ എട്ട് വിക്കറ്റിനും,പുണെ ടെസ്റ്റിൽ […]Read More

News

ഇന്ന് കേരള പിറവി, മലയാളികൾക്ക് പ്രധാമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ

അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന് മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്മരികമായ ഭൂപ്രകൃതിക്കും ഊർജസ്വലമായ പാരമ്പര്യത്തിനും കഠിനാധ്വാനികളായ ജനങ്ങൾക്കും പേരുകേട്ടതാണ് കേരളമെന്നും വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.Read More

News തിരുവനന്തപുരം

ADGP എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല

ഒട്ടേറെ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന തീരുമാനവുമായി ഡിജിപി. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു. മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല.  തൃശൂർ പൂരം അലങ്കോലമാക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ […]Read More

News തൃശൂർ

തൃശൂരിന് സുരേഷ് ഗോപി എംപിയുടെ ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ

തൃശൂരിന് സുരേഷ് ഗോപി എംപിയുടെ ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ. തൃശൂരിരിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ദക്ഷിണ റെയിൽവേ പണം അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കും. ഇതിനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് പുറത്തിറങ്ങിയതായി സുരേഷ് ഗോപി അറിയിച്ചു. ‘തൃശ്ശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിര്‍മ്മിക്കുവാനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ […]Read More

News

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്തിലെ കച്ചിലെ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചത്. കാച്ചിലെ സന്ദർശന വേളയിൽ, സർ ക്രീക്കിന് സമീപമുള്ള ലക്കി നളയിൽ ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി മോദി ഇന്ത്യൻ സൈനികർക്ക് മധുരം വിളമ്പി. സർ ക്രീക്കിൻ്റെ ക്രീക്ക് ചാനലിൻ്റെ ഭാഗമാണ് ലക്കി നല. പട്രോളിംഗ് പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചതുപ്പ് പ്രദേശമുള്ള ക്രീക്ക് അതിർത്തിയുടെ ആരംഭ പോയിൻ്റാണിത്. ഈ പ്രദേശം അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണത്തിലാണ്. […]Read More

Travancore Noble News