News

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട് എറണാകുളം: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നിഷാദ് യൂസഫ് ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. ചിത്രീകരണം പുരോ​ഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടി ചിത്രം […]Read More

News

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. എ ഡി എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ഇന്നലെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് […]Read More

News

ശ്രീജേഷിന് അനുമോദനം നാളെ

തിരുവനന്തപുരം:ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കിതാരം പി ആർ ശ്രീജേഷിന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ പാരിതോഷികവും മുഖ്യമന്ത്രി സമ്മാനിക്കും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 3.30 ന് മാനവീയം വീഥിയുടെ പരിസരത്തുനിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് […]Read More

News

യുഎസിൽ തെരഞ്ഞെടുപ്പിന് ഒരാഴ്ച

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നിൽക്കെ, ഇരുപക്ഷവും അവസാനഘട്ട പ്രചാരണത്തിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും, റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്നു. ജോ ബൈഡൻ മാറി കമല ഹാരിസ് ഡെമോക്രാകിക് സ്ഥാനാർഥിയായതു മുതൽ തുടരുന്ന വിദ്വേഷ, വംശീയ അധിക്ഷേപങ്ങൾക്ക് തീവ്രത കൂട്ടിയിരിക്കുകയാണ് ട്രംപ്. ഞായറാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിൽ നടത്തിയ പ്രചാരണത്തിലടക്കം അധിക്ഷേപം തുടർന്നു. അരിസോണ, ജോർജിയ, മിഷിഗൻ, നൊവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.Read More

Business News

മുഖം മിനുക്കി നിസാൻ മോട്ടോർ

മുംബൈ:നിസാൻ മോട്ടോർ ഇന്ത്യ പുതുക്കിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ എംടി, ഇഇ സെഡ് ഷിഫ്റ്റ്, ഒരു ലിറ്റർ ടർബോ പെട്രോൾ എംടി,സിവിടി എന്നിങ്ങനെ നാല് പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ കോംപാക്ട എസ് യു വിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെ ബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം,ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ നാൽപ്പതിലധികം Instructions സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു . എക്സ് ഷോറും വില 5.99 ലക്ഷം രൂപയിൽ […]Read More

News Sports

ഹോക്കി ടീമിനെ സലിമ നയിക്കും

ന്യൂഡൽഹി:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബീഹാറിൽ നവംബർ 11 മുതൽ 20 വരെയാണ് ടൂർണമെന്റ്. നവ്നീത് കൗറാണ് വൈസ് ക്യാപ്റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലൻഡ് ടീമുകളും രംഗത്തുണ്ട്. നവംബർ 11 ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.Read More

News

പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിശദീകരിച്ചു കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പ‍ഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് […]Read More

News

യുഎന്നിൻ്റെ ഫലസ്തീൻ സഹായ ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ

യുഎൻ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎ രാജ്യത്തിനകത്ത് പ്രവർത്തിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ഇസ്രായേൽ പാർലമെൻ്റ് തിങ്കളാഴ്ച പാസാക്കി. ഇത് ഗാസയിൽ മാനുഷിക സാഹചര്യം വഷളാക്കുമെന്ന് ഭയപ്പെടുന്ന ഇസ്രായേലിൻ്റെ ചില പാശ്ചാത്യ സഖ്യകക്ഷികളെ ഭയപ്പെടുത്തി 2023 ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസിലും മറ്റ് സായുധരായ ഏതാനും ജീവനക്കാരുടെ അംഗത്വത്തിലും ഫലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തം നിയമത്തിൻ്റെ കരട് തയ്യാറാക്കിയ നെസെറ്റ് അംഗങ്ങൾ ഉദ്ധരിച്ചു. രണ്ട് വടക്കൻ ഗാസ പട്ടണങ്ങളിലേക്കും അഭയാർത്ഥി ക്യാമ്പിലേക്കും ഇസ്രായേൽ ടാങ്കുകൾ കടന്നു ചെന്നു. ഒരു […]Read More

News കണ്ണൂർ

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് […]Read More

News കാസർകോട്

കാസർഗോഡ് കളിയാട്ട മഹോത്സവത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചു; എട്ടുപേരുടെ നില ​ഗുരുതരം

പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു നീലേശ്വരം: കാസർ​ഗോഡ് നിലേശ്വരത്ത് ക്ഷേത്ര പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർക്കാവിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് സംഭവം. തീപിടിത്തത്തിൽ 154 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. […]Read More

Travancore Noble News