ന്യൂഡൽഹി:പരസ്പര ബഹുമാനം ഉറപ്പാക്കി പക്വതയോടെ സമാധാനപരമായ ബന്ധം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി.റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചയിലാണ് തീരുമാനം. കിഴക്കൻ ലഡാക്കിലെ അതിർത്തിത്തർക്കത്തിൽ നിണായകമായ തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-ചൈന ബന്ധം പ്രധാനപ്പെട്ടതാണ്. കൈലാസ – മാനസ സരോവർ തീർഥയാത്ര പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.Read More
തിരുവനന്തപുരം:വിദേശ പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ്സ് – വിസിറ്റ് വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നതു തടയാൻ സർക്കാർ നിയമനിമ്മാണത്തിനു തയ്യാറാകുന്നു. നിലവിൽ തട്ടിപ്പുകളിൽ ഇടപെടുന്നതിനു നിയമപരിധിയുണ്ട്. വിസ തട്ടിപ്പുകൾ തടയുന്നതിനു രൂപീകരിച്ച ‘ഓപ്പറേഷൻ ശുഭയാത്ര’ ടാസ്ക് ഫോഴ്സിന്റെ യോഗം സർക്കാരിന് ഇതു സംബന്ധിച്ച വിവരങ്ങൾകൈമാറും. അനധികൃത വിദേശ തൊഴിൽ റിക്രൂട്ടുമെന്റുകൾ, വിസിറ്റ് വിസയിലെത്തിയുള്ള തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലൻഡ്സ്, തായ്ലൻഡ്, കംബോഡിയ,ലാവോസ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ചർച്ച ചെയ്തു. തട്ടിപ്പിനെതിരെ ബോധവൽക്കരണ […]Read More
കണ്ണൂർ:എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റി വച്ച് റവന്യു മന്ത്രി കെ രാജൻ. വിവിധയിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേ ങ്ങിയിരുന്നതു്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.Read More
രചന :ഹനീഫ ബക്കർ ദുബായിലെ ആ വലിയ ഹോട്ടലിന്റെ ലിഫ്റ്റിൽ ഉയർന്നു പൊങ്ങുമ്പോഴും താഴ്ന്നിറങ്ങുമ്പോഴും ആകർഷകമായി അവളെന്നെ നോക്കുന്നുണ്ടാവും. അവളുടെ നീലക്കണ്ണുകൾ എപ്പൊഴും മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും. ഏതാനും ദിവസങ്ങൾ മാത്രമായിട്ടൊള്ളൂ എനിക്കൊപ്പം അവളും റൂം സർവീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ഈ ജോലിയിൽ ഒട്ടും പരിചയമില്ലാത്ത എനിക്ക് അല്പം പരിചയമുള്ള അവൾ വലിയതുണയായി. അതിനു ഞാൻ ഇടയ്ക്കിടെ നന്ദി പറയും. ഭാഷ ഞങ്ങൾക്കിടയിൽ വലിയവിടവായി നിന്നതുകൊണ്ട് ചുരുക്കം വാക്കുകളെ സംസാരിക്കാറുള്ളൂ… ഓ… മറന്നു അതിന്റെ കാരണം ഞാൻ പറഞ്ഞില്ലല്ലൊ…? […]Read More
യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത് പാലക്കാട്: ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ കഴിയുന്ന വിധത്തിലാണ് സ്പെഷ്ൽ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം – യശ്വന്ത്പുർ റൂട്ടിലും ചെന്നൈ മംഗളൂരു റൂട്ടിലുമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ റൂട്ടിൽ […]Read More
16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ റഷ്യ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കായി ചൊവ്വാഴ്ച റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടാറ്റർസ്ഥാൻ മേധാവി റുസ്തം മിന്നിഖാനോവിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി വാദിച്ചുകൊണ്ട്, സംഭാഷണത്തിനും […]Read More
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഡോ. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അടവുനയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. പിവി അന്‍വറിന്റെ റോഡ്‌ഷോയില്‍ പങ്കെടുത്തവര്‍ ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്ന് എംവി ഗോവിന്ദന്‍ പരിഹസിച്ചു. ഓരോ സന്ദര്‍ഭത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സരിനെയും കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. കരുണാകരന്‍, എകെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെഎം മാണി, […]Read More
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി വിവാഹം കഴിക്കുന്നവർക്ക് ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിലവിൽ 50 രൂപയുടെ മുദ്രപ്പത്രത്തിലാണ് രജിസ്റ്റർ വിവാഹിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതു്. ഇതിൽ വധൂവരൻമാരുടെ ചിത്രം ഇല്ലാത്തത് വിദേശരാജ്യങ്ങളിൽ പോകുന്നവർക്കും മറ്റും ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് പരിഹരിക്കാനാണ് വിവാഹ സർട്ടിഫിക്കറ്റും സ്മാർട്ട് ആക്കുന്നത്. രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷ നേരത്തെ ഓൺലൈനാക്കിയിട്ടു ണ്ട്.സബ് രജിസ്ട്രാർ വീട്ടിലെത്തി വിവാഹം […]Read More
മൂന്ന് ദേശീയ സയൻസ് അക്കാദമികൾ രണ്ട് മാസത്തെ സമ്മർ ഫെലോഷിപ്പുകൾക്ക് വിദ്യാർഥികൾക്കും അധ്യാപകർക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷ നവംബർ 15 വരെ സ്വീകരിക്കും.ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് ബെംഗലൂരു, നാഷണൽ അക്കാദമി ഓഫ് സയൻസസ് പ്രയാഗ് രാജ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതു്. വിശദ വിവരങ്ങൾക്ക്:www.ias.ac.in, www.insaindia.res.in, www.nasi.org.in.Read More
തിരുവനന്തപുരം: സർക്കാരിന്റെ നാലാം നൂറുദിനകർമ പരിപാടിയുടെ ഭാഗമായി മൃഗശാലയിൽ കര പക്ഷികളുടെ വാസസ്ഥലത്തിന്റേയും ക്വാറന്റൈൻ കേന്ദ്രത്തിന്റെയും നിർമാണം പൂർത്തിയായി. കൃത്രിമതടാകങ്ങളും കുറ്റിച്ചെടികളും മരക്കഷണങ്ങളും കൊണ്ട് മനോഹരമാക്കി പക്ഷികൾക്കായി വലിയ ഇരുപ്പുകൂട്ടുകൾ സജ്ജമാണ്. കാഴ്ചയിൽ മനോഹാരിത തീർക്കുന്ന വർണപ്പക്ഷികളായ മക്കാവുപോലെയുള്ള പക്ഷികളെ പാർപ്പിക്കാൻ രണ്ടു കോടി 99 ലക്ഷം രൂപയിലാണ് ആവാസ വ്യവസ്ഥയുടെ നിർമാണം. കേന്ദ്ര മൃഗശാല അതോരിറ്റിയുടെ നിർദ്ദേശം അനുസരിച്ച് രണ്ടുകോടി 49 ലക്ഷം രൂപ ചെലവാക്കിയാണ് […]Read More
