മുംബൈ: മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയുടെ കനത്ത തോല്‍വി അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ജനവിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്‌ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് മഹായുതി അധികാരം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ചെന്നിത്തലയുടെ പ്രതികരണം. ‘മഹാരാഷ്‌ട്രയിലെ ഫലം അവിശ്വസനീയമാണ്. ജനവികാരവുമായി ഈ ഫലം യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല, അതുകൊണ്ട് തന്നെ ജനവിധിയെ സ്വീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ […]Read More
ഗുരുവായൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം ലംഘിച്ചാൽ പാപ്പാൻമാരിൽ നിന്ന് നഷ്ടം ഈടാക്കും. ആനയുടെ മസ്തകത്തിലും […]Read More
പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി
പാലക്കാട്: യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ ജനരോഷം ശരിയായി പ്രതിഫലിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നതാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കുറയുക പതിവാണ്. ഒ രാജഗോപാൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ പോലും അത് […]Read More
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാ വികാസ് അഘാഡി നേരിട്ടത് കനത്ത തിരിച്ചടി. 288 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിലേക്ക് കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) കക്ഷികളുടെ സഖ്യം ഒതുങ്ങി. സഖ്യത്തിൽ കനത്ത തിരിച്ചടി നേരിട്ടത് കോൺഗ്രസും എൻസിപിയുമാണ്. അതേസമയം ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നിലവിൽ 231 സീറ്റകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല. മഹാ വികാസ് അഘാഡിയിൽ, […]Read More
തൃശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപ് ജയിച്ചുകയറിയത് ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാരിനും ആശ്വാസമായി. 2021ലെ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പായി. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാൻ ചേലക്കര ജയം ഇടതിന് സഹായകമാകും. 12,201 വോട്ടിനാണ് യു ആർ പ്രദീപ് രണ്ടാംതവണ ചേലക്കരയിൽ നിന്ന് നിയമസഭയിലെത്തുന്നത്. 64,827 വോട്ടാണ് പ്രദീപിന് ലഭിച്ചത്. 52,626 വോട്ടുകൾ രമ്യാ ഹരിദാസിന് ലഭിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ച് ജയിച്ചപ്പോൾ […]Read More
മുനമ്പം സമര സമിതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി […]Read More
കൊച്ചി: വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്ശേഷം എത്തുന്നില്ലെങ്കിൽ ബുക്കിങ് റദ്ദാക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിക്കാൻ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടകം,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും പ്രചാരണം നൽകണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ,ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് നിർദേശിച്ചു. ബുക്ക് ചെയ്യുന്നവരിൽ 20 മുതൽ 25 ശതമാനം വരെ എത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇവർ റദ്ദ് ചെയ്യാത്തതിനാൽ മറ്റുള്ളവർക്ക് സ്ലോട്ടുകൾ […]Read More
ഗാസ സിറ്റി: ഗാസ കടുത്ത പട്ടിണിയിലേക്ക് നീങ്ങിയെന്നും ദിവസത്തിൽ ഒരു തവണ മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിക്കുന്നതെന്നും യു എൻ ഏജൻസി. വടക്കൻ ഗാസയെക്കാൾ താരതമ്യേന കൂടുതൽ ഭക്ഷ്യ ട്രക്കുകൾക്ക് പ്രവേശനമുള്ള ദേർ അൽ ബലായിലടക്കം കടുത്ത ഭക്ഷ്യക്ഷാമമാണ് അനുഭവപ്പെടുന്നത്. മധ്യഗാസയിലെ പ്രാദേശിക ഭക്ഷ്യ നിർമാണ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് അടച്ചുപൂട്ടി. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,056 ആയി.അതേസമയം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർ ആകർ കൊല്ലപ്പെട്ടു. […]Read More
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡത്തിൽ 2025 ജനുവരിയിൽ നടത്തുന്ന എൻക്ലേവ് കാട്ടാക്കടയുടെ ഭാഗമായി സ്കൂളുകളിൽ ‘ടോക്ക് വിത്ത് എംഎൽഎ ‘പരിപാടി ആരംഭിച്ചു. വിളവൂർക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് ഐ ബി സതീഷ് എംഎൽഎ പരിപാടിക്ക് തുടക്കം കുറിച്ചു. എൻക്ലേവിന്റെ ലക്ഷ്യവും ആവശ്യകതയും ഗുണങ്ങളും സംബന്ധിച്ച് എംഎൽഎ വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. വരുംദിവങ്ങളിലും ടോക്ക് വിത്ത് എംഎൽഎ പരിപാടി തുടരും.Read More
തിരുവനന്തപുരം: തിരക്കേറിയ ഇടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഇനി മുതൽ പൊലീസ് ഇലക്ട്രിക് ഹോവറിൽ പൊലീസ് പാഞ്ഞെത്തും. പൊലീസ് പട്രോൾ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ഹോ വർ പട്രോളിങ് ആരംഭിക്കുന്നതു്. വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാമെന്ന തിനൊപ്പം ആയാസമില്ലാതെ കൂടുതൽ ദൂരം സഞ്ചരിച്ച് നിരീക്ഷണം നടത്താനാകും.ആദ്യ ഘട്ടത്തിൽ മാനവീയം വീഥി, ശംഖുംമുഖം ഭാഗത്താണ് ഇലക്ട്രിക് ഹോവർ വാഹനങ്ങളിൽ പൊലീസ് പട്രോളിങ് ആരംഭിക്കുക.Read More
