News തിരുവനന്തപുരം

അണ്ടർവാല്യൂവേഷന് സെറ്റിൽമെന്റ് കമ്മീഷൻ

  തിരുവനന്തപുരം:             അണ്ടർവാല്യൂവേഷൻ കേസുകൾ തീർപ്പാക്കാൻ പുതിയ സെറ്റിൽമെന്റ് കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി.ഇതിനായി ജില്ലാ തലത്തിൽ സെറ്റിൽമെന്റ് കമ്മീഷനുകൾ രൂപീകരിക്കും. 2025 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ജില്ലകളിൽ രജിസ്ട്രാർ മാർ ജില്ലാ ചെയർമാൻമാരാകും. ഒരു മാസത്തിനുള്ളിൽ ബാക്കിത്തുക അടയ്ക്കാൻ നോട്ടീസ് നൽകും. തീർപ്പാകാത്ത കേസുകളിൽ റവന്യൂ റിക്കവറി നടപടികളിലൂടെ തുക ഈടാക്കും. 1986 മുതൽ 2017 മാർച്ച് വരെ ആധാരങ്ങളിൽ വില കുറച്ച് കാണിച്ച് […]Read More

News

മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു

തിരുവനന്തപുരം :  മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ആക്‌ടിങ് ചീഫ് ജസ്റ്റിസായ പി എന്‍ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മീഷനാകും ഭൂമിയുടെ രേഖകള്‍ പരിശോധിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വി അബ്‌ദുറഹ്മാന്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുനമ്പത്തെ ചരിത്ര പശ്ചാത്തലവും നിയമവശവും യോഗം പരിശോധിച്ചുവെന്ന് മന്ത്രി പി […]Read More

News

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ റഷ്യ ആദ്യമായി ഉപയോഗിച്ചതായി ഉക്രെയ്ൻ 

ഉക്രെയ്നിനെതിരായ ആക്രമണത്തിനിടെ റഷ്യ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) തൊടുത്തുവിട്ടു. ഇത് നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനത്തിൽ തന്ത്രപ്രധാനവും ആണവശേഷിയുള്ളതുമായ ആയുധം ആദ്യമായി ഉപയോഗിച്ചതായി അടയാളപ്പെടുത്തി. 5,800 കിലോമീറ്റർ ദൂരപരിധിയുള്ള RS-26 Rubezh മിസൈൽ റഷ്യ ഉക്രേനിലേക്ക് വിക്ഷേപിച്ചു. എന്നിരുന്നാലും, മിസൈൽ ഒരു ആണവ പോർമുനയും വഹിച്ചിരുന്നില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു. ഐസിബിഎമ്മിന് പുറമേ, റഷ്യൻ സൈന്യം ഒരു കിൻസാൽ ഹൈപ്പർസോണിക് മിസൈലും ഏഴ് Kh-101 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടു.  പക്ഷേ അവയിൽ ആറെണ്ണം […]Read More

News എറണാകുളം

സജി ചെറിയാന് തിരിച്ചടി; മല്ലപ്പള്ളി പ്രസം​ഗം പോലീസ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

സാംസ്‌കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. മല്ലപ്പള്ളിയിലെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സിബിഐ അന്വേഷണം ആവശ്യം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി […]Read More

News കണ്ണൂർ

പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂർ:  കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ ചന്തേര പൊലീസ് സ്‌റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. കാസർകോട് കണ്ണൂർ അതിർത്തി പ്രദേശമായ കരിവെള്ളൂർ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭർത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ. ആക്രമണത്തിൽ ദിവ്യ […]Read More

News

മെഡിക്കൽ കോളേജിൽ അഭിമുഖം

തിരുവനന്തപുരം:              മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം 23നും, ജനറൽ സർജറി വിഭാഗത്തിൽ 28നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11ന് നടക്കും. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളും ബയോഡാറ്റായും സഹിതം ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2528855,2528055 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.Read More

News

ശബരിമലയിലെത്തിയത് 3.50 ലക്ഷം തീർഥാടകർ

ശബരിമല:            മണ്ഡല തീർഥാടനകാലം ആരംഭിച്ച് അഞ്ചു ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തിയത് 3.5 ലക്ഷത്തിലധികം തീർഥാടകർ. കഴിഞ്ഞ വർഷം അഞ്ചുദിവസം കഴിഞ്ഞപ്പോൾ രണ്ട് ക്ഷത്തോളമായിരുന്നു തീർഥാടകരുടെ എണ്ണം. കഴിഞ്ഞവർഷം നടതുറന്ന ദിവസം 14,327 പേർ ദർശനം നടത്തിയപ്പോൾ ഇത്തവണ 30,687പേരായി. വൃശ്ചികം ഒന്നിന് 48.796 പേരും രണ്ടിന് 47,102 പേരും മൂന്നിന് 37,848 പേരു മാണെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു വരെ 37,552 പേരും ഉൾപ്പെടെ 3,17,923 തീർഥാടകരെത്തി. രാത്രിയോടെ ഇത് […]Read More

News

 തൊണ്ടിമുതൽ തിരിമറിക്കേസ് പുന:സ്ഥാപിച്ചു

ന്യൂഡൽഹി:            എം എൽ എയും മുൻമന്ത്രിയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ടു കോടതിയിലുള്ള തൊണ്ടിമുതൽ തിരിമറിക്കേസ് പുന:സ്ഥാപിച്ച് സുപ്രീംകോടതി. മൂന്നു ദശകത്തിലേറെയായ കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. ഡിസംബർ 20നോ തൊട്ടടുത്ത പ്രവർത്തി ദിവസമോ ആന്റണി രാജു കോടതിയിൽ ഹാജരാകണം. വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കിയതിൽ കേരള ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസുമാരായ സി ടി രവികുമാർ,സഞ്ജയ് കരോൽ എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. കോടതി നടപടികളുമായി ബന്ധപ്പെട്ട തൊണ്ടി […]Read More

News പാലക്കാട്

പാലക്കാട് പോളിങ് 70.51 ശതമാനം

പാലക്കാട്:                 ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 70.51 ശതമാനം പോളിങ്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഏറ്റവും കുറവ് കണ്ണാടി ഗ്രാമപഞ്ചായത്തിൽ.ആകെ 1,94,706 വോട്ടർമാരിൽ 1,36,323 വോട്ടർമാരാണ് ജനവിധിയെഴുതിയത്. 70,203 സ്ത്രീകളും, 66,116 പുരുഷൻമാരും നാല് ട്രാൻസ് ജെൻഡേഴ്സും വോട്ടുചെയ്തു. ഇരട്ട വോട്ടിന്റെ പേരിൽ വിവാദത്തിലായ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് വോട്ട് ചെയ്തില്ല.Read More

News

 യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ്

കീവ്:  യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ ബുധനാഴ്‌ച അടച്ചിടുമെന്ന് കീവിലെ യുഎസ് എംബസി അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ യുഎസ്‌ എംബസി വ്യക്തമാക്കി. കൂടാതെ എയര്‍ അലേര്‍ട്ട് ഉണ്ടായാല്‍ യുഎസ്‌ പൗരന്മാര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസി നിര്‍ദേശമുണ്ട്. റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയ്‌നില്‍ ഒരു സാധാരണ സംഭവമാണെന്നിരിക്കെ യുഎസ്‌ എംബസിയുടെ ഈ മുന്നറിയിപ്പ് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. […]Read More

Travancore Noble News