News

ധർമപുരിയിൽ നടൻ വിജയ് മത്സരിക്കും

ചെന്നൈ:തമിഴക വെട്രി കഴകം രൂപീകരിച്ച് രാഷ്ട്രീയത്തിലിറങ്ങിയ നടൻ വിജയ് വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമപുരി മണ്ഡലത്തിൽ മത്സരിച്ചേയ്ക്കുമെന്ന് റിപ്പോർട്ട്. ആദ്യ നിയമസഭാ മത്സരത്തിന് വിജയ് ധർമപുരി മണ്ഡലം പരിഗണിക്കുന്നതായി ടിവികെ ജില്ലാ പ്രസിഡന്റ് ശിവ പറഞ്ഞു. നിലവിൽ പിഎംകെയുടെ സിറ്റിങ് സീറ്റാണിത്. അതിനിടെ എഐഎഡിഎംകെ യുമായി സഖ്യമുണ്ടാക്കുമെന്ന വാർത്ത തമിഴക വെട്രി കഴകം തള്ളി. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് സർക്കാർ രൂപീകരിക്കാനാണ് ടിവികെ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി എൻ ആനന്ദ് പറഞ്ഞു.Read More

News തിരുവനന്തപുരം തൊഴിൽ വാർത്ത

ടീച്ചിങ് അസിസ്റ്റന്റ് അഭിമുഖം

തിരുവനന്തപുരം:കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡെയറി സയൻസ് കോളേജിൽ ഒഴിവുള്ള അഞ്ച് ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. അഭിമുഖം ഡിസംബർ 10 ന് രാവിലെ നടക്കും. വിവരങ്ങൾക്ക്:www.kvasu.ac.in.Read More

News തിരുവനന്തപുരം

വിഴിഞ്ഞം കോൺക്ലേവ് നിക്ഷേപങ്ങൾക്ക് വഴിതുറക്കും

തിരുവനന്തപുരം: തുറമുഖേതര വ്യവസായങ്ങൾക്കുള്ള സാധ്യതകൂടി തുറന്നിടാൻ വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപം എന്നിവയെല്ലാം ജനുവരിയിലെ കോൺക്ലേവിൽ അവതരിപ്പിക്കും. കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ്, എക്യുപ്മെന്റ് റിപ്പയർ യൂണിറ്റ്, വെയർഹൗസ്,ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങി ഷിപ്പിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ അവസരങ്ങളും മുന്നോട്ടുവയ്ക്കും. പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകൾച്ചർ തുടങ്ങിയവയിലെ നിക്ഷേപസാധ്യതയും അറിയാനാകും. ജനുവരി 20 നും 30 നും തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് കോൺക്ലേവ്.Read More

News

തിരുവനന്തപുരത്ത് പെരുങ്കടവിളയിൽ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33) ആണ് മരിച്ചത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലരയോടെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിലേക്കു നയിച്ച സാഹചര്യം വ്യക്ത‌മല്ല. സംഭവത്തെക്കുറിച്ചു അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. അനിൽ കുമാറാണ് സുജിയുടെ ഭർത്താവ്. 2 മക്കളുണ്ട്. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ […]Read More

foreign News

ശ്രീലങ്കയില്‍ ഹരിണി അമരസൂര്യ വീണ്ടും പ്രധാനമന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ലങ്കൻ ജനത ഇടതുപക്ഷത്തിന് അവസരം നല്‍കുകയായിരുന്നു. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു കൊളംബോ:  ശ്രീലങ്കയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറി. നാഷണല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) സഖ്യത്തിന്‍റെ മന്ത്രിസഭയ്‌ക്ക് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് അനുര കുമാര ദിസനായകെ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ദ്വീപ് ഭരണകൂടം പുതിയ […]Read More

News

പാകിസ്ഥാൻ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അതിസാഹസികമായി രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമുദ്ര അതിർത്തിക്ക് സമീപം പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി (പിഎംഎസ്എ) കപ്പൽ പിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യപിടികൂടിയ ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) അതിസാഹസികമായി രക്ഷപ്പെടുത്തിബന്ധന നിരോധന മേഖലയ്ക്ക് (NFZ) സമീപം ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപകട സിഗ്നൽ ലഭിച്ചതായി ഐസിജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “ഏകദേശം […]Read More

News

വെർച്വൽ ക്യൂ കാര്യക്ഷമം

ശബരിമല:             മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നടതുറന്ന ശേഷമുള്ള ആദ്യഅവധി ദിനങ്ങളിലും തിരക്കനുഭവപ്പെടാതെ സന്നിധാനം. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനത്തും ചെറിയ തിരക്ക്. ഈ തീർഥാടകർ ദർശനം കഴിഞ്ഞ് മാറുന്നതോടെ വരി നിൽക്കാതെ ദർശനത്തിന് കഴിയുന്നു. വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായതോടെ തിരക്ക് ഒഴിവാക്കാനായി. നടതുറന്നശേഷം മൂന്നു ദിവസങ്ങളിലായി 1,51,977 പേരാണ് ആകെ ദർശനത്തിനെത്തിയതു്. ഇതിൽ സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത് 12,328 പേർ മാത്രമാണ്. ഞായറാഴ്ച വെർച്വൽ […]Read More

News

തീരുമാനങ്ങളില്ലാതെ കാലാവസ്ഥ ഉച്ചകോടി

ബാകു:          പ്രത്യേക ഉടമ്പടികളോ തീരുമാനങ്ങളോ ഇല്ലാതെ അസർബൈജാനിൽ കാലാവസ്ഥ ഉച്ചകോടി ഒരാഴ്ച പിന്നിട്ടു. കാലാവസ്ഥ വ്യതിയാനങ്ങൾ തടയാനുള്ള സാമ്പത്തിക സഹായം, വ്യാപാര നിബന്ധനകൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും രണ്ടുതട്ടിൽ തുടരുകയാണ്. വികസിത രാജ്യങ്ങൾ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ചൈനയെയും വികസ ര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 77 നെയും പ്രതിനിധീകരിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ലോക സാമ്പത്തിക വ്യവസ്ഥയുടെ 85 ശതമാനം ഉൾപ്പെടുന്ന […]Read More

News

ഫരീദാബാദ് ഇഎസ്ഐയിൽ 232 ഒഴിവ്

          എംപ്ലോയീസ് സ്റ്റേറ്റ് ഇഷുറൻസ് കോർപ്പറേഷൻ (ഇഎസ്ഐസി), ഫരീദാബാദിൽ ടീച്ചിങ് ഫാക്കൽറ്റി (പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ & അസിസ്റ്റന്റ് പ്രൊഫസർ ), സീനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവ് . പ്രൊഫസർ -3, അസോസിയേറ്റ് പ്രൊഫസർ – 20,അസിസ്റ്റന്റ് പ്രൊഫസർ – 35, സീനിയർ റസിഡന്റ് – 174 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെഡിക്കൽ ബിരുദാനന്തര ബിരുദം (എംഡി / എംഎസ് / ഡി എൻബി / ഡിഎം /എം സിഎച്ച്).അഭിമുഖം നവംബർ 25 […]Read More

News

ഡെൻമാർക്കിന്റെ വിക്ടോറിയ വിശ്വസുന്ദരി

 മെക്സിക്കോ സിറ്റി :        മെക്സിക്കോയിൽ നടന്ന 73-ാമത് വിശ്വസുന്ദരി മത്സരത്തിൽ കിരീടം ചൂടി ഡെൻമാർക്കിന്റെ വിക്ടോറിയ ഖയെർ തെയ്ൽവിഗ്.125 രാജ്യങ്ങളുടെ മത്സരാർഥികൾ മാറ്റുരച്ച മത്സരത്തിലാണ് ഈ ഇരുപത്തൊന്നുകാരി മുന്നിലെത്തിയതു്.ആദ്യമായാണ് ഡെൻമാർക്കിനെ പ്രതിനിധീകരിച്ചെത്തുന്ന മത്സരാർഥി ലോകസുന്ദരിപ്പട്ടം ചൂടുന്നത്. നൈജീരിയായുടെ ചിഡിമ അദേറ്റ്ഷിന, മെക്സിക്കോയുടെ മരിയ ഫെർണാൻഡ ബെൽട്രാൻ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ഇന്ത്യയുടെ റിയ സിൻഘയ്ക്ക് അവസാന 12 പേരിൽ എത്താനായില്ല.Read More

Travancore Noble News