News

മൃഗശാലയിൽ പുതിയ അതിഥികളെത്തും

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയടക്കം വിദേശ മൃഗശാലയിൽ നിന്ന് മൂന്നു ജോഡി സീബ്രകളെയും, രണ്ടു ജോടി ജിറാഫിനെയും തിരുവനന്തപുരം മൃഗശാലയിലെത്തിക്കും. ഇവിടത്തെ സീതയെന്ന സീബ്ര 2017 ലും,മൈസൂരു മൃഗശാലയിൽ നിന്നെത്തിച്ച രാജയെന്ന ജിറാഫ് 2013ലും ചത്തിരുന്നു. ദീർഘനാളത്തെ പരിശ്രമഫലമായാണ് പുതിയവയെ എത്തിക്കാൻ നടപടി ആരംഭിച്ചതു്. ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് മഞ്ഞ അനക്കോണ്ടകൾ, വെള്ള മയിൽ, ചെന്നായ എന്നിവയെ കൊണ്ടുവരാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രായാധിക്യത്താലും രോഗങ്ങൾ ബാധിച്ചും മൃഗങ്ങൾ ചത്തുപോകുന്നതിനാൽ കൂടുതൽ ശ്രദ്ധാപൂർവം പ്രജനനം നടത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.Read More

News എറണാകുളം

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

എറണാകുളത്ത് അദ്ധ്യാപക ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയിൽ; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് കുറിപ്പ്എറണാകുളം: ചോറ്റാനിക്കര കക്കാട് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും അധ്യാപികയുമായ രശ്മി(40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്. കണ്ടനാട് സെൻമേരിസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. രശ്മി പൂത്തോട്ട […]Read More

News തിരുവനന്തപുരം

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍

മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ […]Read More

News

നടൻ ബാല അറസ്റ്റിൽ; മുൻ ഭാര്യ നൽകിയ പരാതിയിലാണ് നടപടി

മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത് നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടൻ ബാലയെ അറസ്റ്റ് ചെയ്തത് എറണാകുളം കടവന്ത്ര പോലീസ് ആണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിലായി. ശാരീരികമായി തന്നെ പലപ്പോഴും ഉപദ്രവിച്ചു എന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ പലപ്പോഴും അപമാനിക്കാൻ […]Read More

News

സെലൻസ്കി മാർപാപ്പയെ സന്ദർശിച്ചു

വത്തിക്കാൻ സിറ്റി:                    വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്കി. നാലു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. യുദ്ധത്തിൽ തകർന്ന ഉക്രെയ്ൻ നഗരത്തിലെ നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന കുട്ടിയുടെ എണ്ണഛായാചിത്രം സെലൻസ്കി മാർപാപ്പയ്ക്ക് സമ്മാനിച്ചു. “സമാധാനം ദുർബലമായ പൂവാണ് “എന്ന് എഴുതിയ ഫലകമാണ് മാർപാപ്പ തിരികെ സമ്മാനിച്ചത്.ഉക്രെയ്ൻ ഗ്രീക്ക് കാതലിക്ക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകുമായി മാർപാപ്പ […]Read More

News

ശബരിമല: നറുക്കെടുപ്പിന് ഋഷികേശും വൈഷ്ണവിയും

പന്തളം:            ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കാൻ ഇത്തവണ പന്തളത്തു നിന്ന് ഋഷികേശും വൈഷ്ണവിയും മല കയറും. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമയുടെയും ഗിരീഷ് വിക്രമിന്റെയും മകനാണ് ഋഷികേശ്.ശബരിമല മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുന്റെയും പ്രീജയുടെയും മകൾ വൈഷ്ണവിയാണ് മാളികപ്പുറം മേൽ ശാന്തിയെ നറുക്കെടുക്കുക. ഒക്ടോബർ 16 ന് കൊട്ടാരം […]Read More

News

ഹരിയാനയിൽ സൈനിയുടെ സത്യപ്രതിജ്ഞ 15 ന്

ന്യൂഡൽഹി:           ഹരിയാനയിൽ ബിജെപിയുടെ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട് ചേർന്നുള്ള പഞ്ച്കുളയിൽ തുടങ്ങി. കഴിഞ്ഞ മാർച്ചിലാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്തിയാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിനു പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര […]Read More

News

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ആയുധം നല്‍കിയത്. ഏതെങ്കിലും ദുഷ്ട വ്യക്തികള്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ ധൈര്യപ്പെട്ടാല്‍ ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം – അദ്ദേഹം പറഞ്ഞു. കപ്രോല്‍ റോഡില്‍ നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും. ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവന്റെ കൈവെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം […]Read More

News

മദ്രസകൾ നിർത്തലാക്കണം, ബോർഡുകൾ പിരിച്ചുവിടണം; നിർദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്നും, മദ്രസകൾക്കും ബോർഡുകൾക്കും സംസ്ഥാനം നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകി. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ‘2009 ലെ ആർടിഇ ആക്റ്റ് പ്രകാരം, മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിനു പുറത്തുള്ള വിദ്യാർത്ഥികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മദ്രസകളിൽ പഠിക്കുന്ന, മുസ്ലീം സമുദായത്തിൽ നിന്നുള്ള കുട്ടികളെ, മദ്രസ അംഗീകൃതമാണെങ്കിൽ പോലും സാധാരണ സ്കൂളുകളിലേക്കു മാറ്റണം’, ബാലാവകാശ സംരക്ഷണ […]Read More

Travancore Noble News