News ആലപ്പുഴ

ഇഞ്ചോടിഞ്ച് പോരാട്ടം;കാരിച്ചാൽ PBC അഞ്ചാം തവണയും ‘ജലരാജാവ്’

70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ  ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി.  ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More

News

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു 

ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്‍ഷം; പുഷ്പനെ അറിയാത്തവര്‍ ആരുമില്ല കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു. സി.പി.എം. അണികൾക്കിടയിൽ എന്നും ഊർജ്ജമായിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ […]Read More

News

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

ലെബനനിലെ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ള, ബെയ്‌റൂട്ടിലെ ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ അതിൻ്റെ നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി ശനിയാഴ്ച സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ എന്ന് വിളിക്കുന്ന ആക്രമണത്തിൽ 64 കാരനായ ശക്തനായ ഇസ്ലാമിസ്റ്റ് നേതാവിനെ വധിച്ചതായി ഇസ്രായേൽ സൈന്യം ഇന്ന് നേരത്തെ അവകാശപ്പെട്ടു. മരണം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള സംഘടന നസ്‌റല്ല “തൻ്റെ സഹ രക്തസാക്ഷികളോടൊപ്പം ചേർന്നു” എന്ന് പറഞ്ഞു. തുടർന്ന്, ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി നസ്‌റല്ലയുടെ മരണത്തിൽ അനുശോചനം […]Read More

News

എടിഎം കൊള്ളയടിച്ച പ്രതികൾ അറസ്റ്റിൽ

തൃശൂർ:തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ നിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ച പ്രതികൾ മണിക്കൂറുകൾക്കും തമിഴ്നാട്ടിൽ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.രണ്ടു പൊലീസുകാർക്ക് കുത്തേറ്റു.ഉത്തരേന്ത്യക്കാരനായ കണ്ടെയ്നർ ഡ്രൈവർ ജുമാലുദീനാണ് ല മരിച്ചത്.ഹരിയാന സ്വദേശി ആസർ അലി, പൽവാൽ ജില്ലക്കാരനായ തെഹ്സിൽ, ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മോഹദ് ഇക്രാം, മുബാരിക് ആദ് എന്നിവരാണ് അറസ്റ്റിലായതു്. മോഷണസംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം,തൃശൂർ ഷൊർണൂർ റോഡ്, കോലഴി […]Read More

News Sports

കൊമ്പനെ ഫോഴ്സ് കൊച്ചി തളച്ചു

കൊച്ചി:കുതിച്ചെത്തിയ കൊമ്പൻമാരെ തളച്ച് ഫോഴ്സ് കൊച്ചി സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ആദ്യ ജയം കുറിച്ചു. പിന്നിട്ടു നിന്നശേഷം 2-1 ന് കരുത്തനായ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി. സ്വന്തം തട്ടകത്തിൽ കരുത്തോടെയാണ് ഫോഴ്സ് കൊച്ചി തുടങ്ങിയത്. നാലാം മിനിറ്റിൽ മുന്നേറ്റക്കാരൻ ദോറിയൽടണിന്റെ ഹെഡ്ഡർ പുറത്തു പോയി.63-ാം മിനിറ്റിൽ ദോഹിയൽട്ടണിന്റെ പാസിൽനിന്ന് പകരക്കാരനായെത്തിയ രാഹുൽ സമനില ഗോളടിച്ചു.എന്നാൽ മുന്നേറ്റക്കാരന്റെ അടി കൊച്ചി ഗോളി എസ് ഹജ്മൽ കൈയിലൊതുക്കിയ തോടെ കൊമ്പൻസ് വീണു. ഫോഴ്സ് കൊച്ചി 2-1 ന് തിരുവനന്തപുരം […]Read More

News

മനുഷ്യ ചാന്ദ്രദൗത്യം ലക്ഷ്യമെന്ന് ഡോ.എസ് സോമനാഥ്

തിരുവനന്തപുരം:മനുഷ്യ ചാന്ദ്രദൗത്യത്തിനുള്ള തയ്യാറെടുപ്പുകൾ വരും വർഷങ്ങളിൽ ഐഎസ്ആർഒ തുടക്കമിടുമെന്ന് ചെയർമാൻ ഡോ.എസ് സോമനാഥ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ പദ്ധതിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുള്ളതി നാലാണ് ദൗത്യം വൈകുന്നതു്. ഗഗനചാരികൾക്കുള്ള പരിശീലനം നടക്കുന്നു. ദീർഘകാല മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികൾ,ബഹിരാകാശ നിലയം തുടങ്ങിയവും ലക്ഷ്യങ്ങളാണെന്നും ചെയർമാൻ പറഞ്ഞു. എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ വിഎസ്സ്എസ്സി യിൽ സംഘടിപ്പിച്ച ദേശീയ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഎസ്എസ്സി ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർ […]Read More

News

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു 

ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്‍ഷം; പുഷ്പനെ അറിയാത്തവര്‍ ആരുമില്ല കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു. സി.പി.എം. അണികൾക്കിടയിൽ എന്നും ഊർജ്ജമായിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ […]Read More

News വിദേശം

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് വ്യോമാക്രമണത്തിൽ

ലെബനനിലെ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ള, ബെയ്‌റൂട്ടിലെ ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ അതിൻ്റെ നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി ശനിയാഴ്ച സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ എന്ന് വിളിക്കുന്ന ആക്രമണത്തിൽ 64 കാരനായ ശക്തനായ ഇസ്ലാമിസ്റ്റ് നേതാവിനെ വധിച്ചതായി ഇസ്രായേൽ സൈന്യം ഇന്ന് നേരത്തെ അവകാശപ്പെട്ടു. മരണം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള സംഘടന നസ്‌റല്ല “തൻ്റെ സഹ രക്തസാക്ഷികളോടൊപ്പം ചേർന്നു” എന്ന് പറഞ്ഞു. തുടർന്ന്, ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി നസ്‌റല്ലയുടെ മരണത്തിൽ അനുശോചനം […]Read More

News ആലപ്പുഴ

ഇഞ്ചോടിഞ്ച് പോരാട്ടം;കാരിച്ചാൽ PBC അഞ്ചാം തവണയും ‘ജലരാജാവ്’

70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ  ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി.  ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More

News തിരുവനന്തപുരം

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പ്ലസ്ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോ​ഗബാധ. വിദ്യാർഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ ആദ്യം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആദ്യംതന്നെ കൃത്യമായി രോഗനിര്‍ണയം നടത്തിയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയുമാണ് ഇത്രയുംപേരെ രക്ഷിക്കാന്‍ സാധിച്ചത്.Read More

Travancore Noble News