News

വോയേജർ 1 ഭൂമിയുമായി ബന്ധം പുന:സ്ഥാപിച്ചു

വാഷിങ്‌ടൺ:43വർഷമായി ഉപയോഗത്തിലില്ലാത്ത റേഡിയോ ട്രാൻസ്മിറ്റർ രക്ഷകനായതോടെ വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ബന്ധം പുന:സ്ഥാപിച്ചു. 1500 കോടി മൈൽ അകലെ ഇന്റർസ്റ്റെല്ലാർ സ്പേയ്സിൽ സഞ്ചരിക്കുന്ന പേടകവുമായുള്ള ആശയവിനിമയം ഒക്ടോബർ 16ന് നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ് മീറ്ററുകളിലൊന്ന് പ്രവർത്തന രഹിതമായതിനെ തുടർന്നായിരുന്നു ഇത്. 1981മുതൽ ഉപയോഗത്തിലല്ലാതിരുന്ന റേഡിയോ ട്രാൻസ്മിറ്ററിന്റെ സഹായത്തോടെ കാലിഫോർണിയ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നാസ ബഹിരാകാശ പേടകവുമായുള്ള ബന്ധം പുന:സ്ഥാപിച്ചതു്.Read More

News തിരുവനന്തപുരം

സർക്കാർ ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി പൊളിച്ചുപണിയും

പാക്കേജുകളും ചികിത്സ നിരക്കും പരിഷ്‌ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. പദ്ധതിയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. നേരത്തെ, പല വൻകിട ആശുപത്രികളും […]Read More

News

റഷ്യ ഉക്രെയ്‌നിൽ വീണ്ടും ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു

വൈദ്യുതിയില്ലാതെ തലസ്ഥാനമായ കീവി നഗരം റഷ്യ ഉക്രെയ്‌നിൽ വീണ്ടും ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു, തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തിൽ ഉച്ചവരെ നീണ്ടുനിൽക്കുകയും കുറഞ്ഞത് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി നഗര അധികൃതർ ശനിയാഴ്ച പറഞ്ഞു.  തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ആറ് ജില്ലകളിൽ പതിക്കുകയും കനത്ത നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും തീപിടിക്കുകയും ചെയ്തതായി സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേറ്റർ സെർഹി പോപ്‌കോ പറഞ്ഞു. “മറ്റൊരു രാത്രി. മറ്റൊരു വ്യോമാക്രമണ മുന്നറിയിപ്പ്. മറ്റൊരു ഡ്രോൺ ആക്രമണം. റഷ്യൻ […]Read More

News തൃശൂർ

ആംബുലൻസിൽ പൂരന​ഗരിയിൽ എത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ കേസ് 

ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് സുരേഷ്​ഗോപിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് തൃശൂർ: ആംബുലൻസിൽ പൂരന​ഗരിയിൽ എത്തിയതിന് സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രോ​ഗികളെ മാത്രം കൊണ്ടുപോകുന്ന ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, […]Read More

News

എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും.ജനുവരി 20 മുതൽ 30 വരെ ഐടി മോഡൽ പരീക്ഷയും ഫെബ്രുവരി ഒന്നു മുതൽ 14 വരെ ഐടി പൊതു പരീക്ഷയും നടക്കും. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്നു […]Read More

News

ആഗ്രയിൽ മണ്ഡപം ഇടിഞ്ഞുവീണു

ആഗ്ര:ആഗ്രയിൽ യമുനാ തീരത്ത് മുഗൽ കാലഘട്ടത്തിലു ണ്ടാക്കിയ മനോഹരമായ നിർമിതികളാലൊന്നായ സൊഹ്റാ ബാഗ് മൂന്നുനില മണ്ഡപം തകർന്നുവീണു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള മൂന്നുനില മണ്ഡപത്തിലെ താഴത്തെ നില മാത്രമാണ് അവശേഷിക്കുന്നത്. അടുത്തിടെ പെയ്ത മഴയാണ് മണ്ഡപത്തിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഇത്തരം ചരിത്ര നിർമിതികളോടുള്ള അവഗണന ലജ്ജാകരമാണെന്ന് ഇന്ത്യാ പഠനങ്ങൾ നടത്തുന്ന ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാൽറിമ്പിൾ പ്രതികരിച്ചു.1526 ൽ മുഗൽഭരണകാലത്താണ് വിശാലമായ സൊഹ്റ ബാഗ് പൂന്തോട്ടം […]Read More

News എറണാകുളം

ഗാർഹിക പീഡനക്കറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി:നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ പങ്കാളിക്ക് ഭർതൃപദവി ഉണ്ടാകില്ലെന്നും ഗാർഹിക പീഡനക്കുറ്റം ബാധകമാകില്ലെന്നും ഹൈക്കോടതി.ഭർത്താവ് എന്നാൽ നിയപരമായ വിവാഹത്തിലെ സ്ത്രീയുടെ പങ്കാളി എന്നാണെന്ന് വിലയിരുത്തി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവായത്. നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിൽ ഭർത്താവിനെതിരെ ചുമത്താവുന്ന ഗാർഹിക പീഡനക്കുറ്റം പങ്കാളിക്കെതിരായോ പങ്കാളിയുടെ ബന്ധുക്കൾക്കെതിരായോ ബാധകമാകില്ലെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മണക്കാട് സ്വദേശി ക്കെതിരെ യുവതി നൽകിയ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കയും ചെയ്തു. 2009ലാണ് ഹർജിക്കാരനും യുവതിയും വിവാഹിതരായി ഒരുമിച്ച് താമസം തുടങ്ങിയത്. […]Read More

News

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു.ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ഉസ്മാൻ മാലിക്,സോഫിയാൻ എന്നിവർക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. […]Read More

News തിരുവനന്തപുരം

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ഐ ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ( സയൻസ് & എഞ്ചിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണ് കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ.ടി കെ ജയകുമാർ (ആ രോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി),സഞ്ജു സാംസൺ (കായികം ),ഷൈജ ബേബി ( സാമൂഹ്യ സേവനം,ആശാ വർക്കർ), വി കെ മാത്യൂസ് […]Read More

News

യു എ ഇ പൊതുമാപ്പ് നീട്ടി

അബുദാബി:യു എ ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടു മാസത്തേക്കുകൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും. സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഒക്ടോബർ 31ന് അവസാനിച്ചതോടെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാനിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിനു പേർ […]Read More

Travancore Noble News