News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്

ന്യൂഡൽഹി:പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം പതിമൂന്നിൽ നിന്ന് 20ലേക്ക് മാറ്റിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 13ന് കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലാണ് മാറ്റം. സിപിഐഎം അടക്കമുള്ള പാർട്ടികൾ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പാലക്കാടിനൊപ്പം രാജ്യത്തെ 13 നിയമ സഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും മാറ്റി. യുപിയിലെ ഒമ്പതിടത്തും പഞ്ചാബിലെ നാലിടത്തുമാണ് തെരഞ്ഞെടുപ്പ് മാറ്റിയതു്. ചേലക്കരയിലെയും വയനാട്ടിലെയും വോട്ടെടുപ്പ് 13ന് നടക്കും. വോട്ടെണ്ണൽ 23നായിരിക്കും.Read More

News

ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഇന്ന് വന്ന നിര്‍ണായക വിധി. ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി. മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മതേതരത്വത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡ് ആക്റ്റ് 2004, ഈ വര്‍ഷം മാര്‍ച്ചിലാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന […]Read More

News

സ്കൂൾ ഒളിമ്പിക്സ് 2024ന്‌ തുടക്കം

കൊച്ചി:കായിക കേരളം പുതുചരിത്രമെഴുതാൻ മണിക്കൂറുകൾ മാത്രം. ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. 17 വേദികളിലായി നടക്കുന്ന കായിക മേളയുടെ അവസാന വട്ടഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി.പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് തുടക്കമാകുക. മാർച്ച് പാസ്റ്റിലും ദീപശിഖാ റാലിയിലും 14 ജില്ലകളിൽനിന്ന് 3500 കുട്ടികൾ അണിനിരക്കും. മന്ത്രിവി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസഡർ […]Read More

News

അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം

വാഷിങ്ടൺ:അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ് കൂട്ടി സർവേഫലങ്ങൾ. തെരഞ്ഞെടുപ്പ് അടുക്കുംതോറും കമലഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ് മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തുന്നു. ഡെമോക്രാറ്റുകൾക്കും റിപ്പബ്ളിക്കൻക്കാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രoപിന് 219ഉം ഇലക്ടറൽ വോട്ടുകൾ ഉറപ്പാണ്.Read More

News

ഷാരോണിന്‌ വിഷം നൽകിയത് ഇന്റർനെറ്റിൽ തിരഞ്ഞ ശേഷം

തിരുവനന്തപുരം:പാറശാല ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ് നൽകി. 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയാണ് ഗ്രീഷ്മ പരാക്വാറ്റ് എന്ന കളനാശിനി മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞത്. അന്ന് രാവിലെ പത്തരയോടെ ഷാരോണിന് വിഷം നൽകി. 11ദിവസത്തെ വിദഗ്ദചികിത്സ നൽകിയിട്ടും ഷാരോണിനെ രക്ഷിക്കാനായില്ല. 15 മില്ലീലിറ്റർ വിഷം അകത്തെത്തിയാൽ മരണമുറപ്പാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം […]Read More

News

ബിഹാറിൽ ദമ്പതികൾ കുഞ്ഞിനെ 9000 രൂപയ്ക്ക് വിറ്റു

പട്ന:വായ്പ തിരിച്ചടയ്ക്കാൻ ബീഹാറിൽ ദമ്പതികൾ ഒരു വയസുള്ള മകനെ 9000 രൂപയ്ക്ക് വിറ്റു.അരാരിയ ജില്ലയിലെ റാണിഗഞ്ച് പചിര നിവാസികളായ മൊഹമ്മദ് ഹാരൂണും ഭാര്യ രഹാനയുമാണ് എട്ടു മക്കളിൽ ഏറ്റവും ഇളയവനായ ഗുർഫാനെ കടം വീട്ടുന്നതിനു വേണ്ടി വിറ്റത്.രഹാനയുടെ സഹോദരൻ തൻവീറിന്റെ നിർദ്ദേശപ്രകാരം മൊഹമ്മദ് ആരിഫ് എന്നയാൾക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ആരിഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി.രണ്ടു ലക്ഷം രൂപയ്ക്കാണ് ആരിഫ് ഈ ഇടപാട് നടത്താനിരുന്നതു്.Read More

News വയനാട്

കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More

News പാലക്കാട്

‘ആത്മാഭിമാനം പണയം വെക്കാനാവില്ല’; ബിജെപി നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ

സംസ്ഥാന ഭാരവാഹിയായിരുന്നിട്ടും തന്റെ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ വന്നില്ല . പാർട്ടിക്ക് ഓഫിസ് നിർമ്മിക്കാൻ സ്ഥലം കൊടുത്ത അമ്മയുടെ മൃതദേഹത്തിൽ ബിജെപിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നും സന്ദീപ് വാരിയർ ആരോപിച്ചു. ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ സംബന്ധിച്ച ചർച്ചകൾക്കിടെ പരസ്യ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടിയുമായുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം അതൃപ്തി പരസ്യമാക്കിയുമാണ് പേസ്റ്റിലെ വിശദാംശങ്ങൾ. തനിക്ക് […]Read More

News

മുനമ്പം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

രമ്യമായ പരിഹാരം എന്നതുകൊണ്ട് മുസ്ലിം സംഘടനകൾ ഉദ്ദേശിക്കുന്നത് പകരം സ്ഥലം നൽകുക എന്നതാണ്.അത് പ്രായോഗികമല്ലെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നെന്നും ഭയപ്പെട്ടാണ് സർക്കാർ മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം ഒരു മത വിഭാഗത്തിന്റെ പ്രശ്നം മാത്രമായി കാണരുത്.  നിയമപ്രകാരം ഒരു സമൂഹം കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു സമൂഹം ഇറങ്ങണം […]Read More

News

99 നഗരങ്ങളിൽ വായുനിലവാരം മോശം

ന്യൂഡൽഹി:ദീപാവലിക്കു ശേഷം ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന് റിപ്പോർട്ട്. വായുനിലവാര സൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിലും വായുനിലവാരം മോശമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്. ഡൽഹി ഉൾപ്പെടുന്ന 13 നഗരങ്ങളിലും വായു നിലവാരം മോശമാണ്. വിലക്ക് ലംഘിച്ച് ദീപാവലിക്ക് വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ് വായുനിലവാരം മോശമായത്. ഹരിയാനയിലെ അംബാലയാണ് ഏറ്റവും മോശം. ഇവിടത്തെ വായുനിലവാര സൂചിക 367 ആണ്.പഞ്ചാബിലെ അമൃത്‌സറാണ് തൊട്ടുപിന്നിൽ. വൈക്കോൽ കുറ്റികൾ കത്തിക്കുന്നതും വാഹനങ്ങൾ സൃഷ്ടിക്കുന്ന പുക പടലങ്ങളും […]Read More

Travancore Noble News