News

നെഹ്‌റുട്രോഫി വള്ളംകളി മുഖ്യമന്ത്രി ഉദ്ഘാടന ചെയ്യും

ആലപ്പുഴ:വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവച്ച 70-ാമത് നെഹ്‌റുട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്.ആഘോഷ പരിപാടികൾ ഒഴിവാക്കും. സർക്കാർ സഹായം ഇത്തവണയും തുടരും. 19 ചുണ്ടൻ വള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്റ്റർ ചെയ്തിരുന്നത്.ആഗസ്റ്റ് 10 നാണ് ജലമേള നടത്താനിരുന്നത്.Read More

News

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് അപൂർവ നേട്ടം

കൊച്ചി:അരലക്ഷം കേസുകൾ തീർപ്പാക്കിയെന്ന അപൂർവനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് 50,000 കേസുകൾ തികച്ചത്. 2014 ലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2016 ൽ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിച്ചതോടെ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആക്ടിങ് ചീഫ് ജസ്റ്റിസായത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ ഇടപെടൽ നടത്തിയത് ജസ്റ്റിസ് […]Read More

News

1500 ഓണച്ചന്ത തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൺസ്യൂമർഫെഡ് സെപ്റ്റംബർ ഏഴു മുതൽ ഓണച്ചന്തകൾ തുടങ്ങും. ത്രിവേണി സൂപ്പർമാർക്കറ്റ്, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം, എസ് സി, എസ് ടി സംഘം, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ് ചന്തകൾ പ്രവർത്തിക്കുക. റേഷൻ കാർഡുമായെത്തി പതിമൂന്നിന സാധനങ്ങൾ പൊതുവിപണി വിലയെക്കാൾ 30 – 50 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും ലഭിക്കും. സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ ആറിന് 3.30 ന് മുഖ്യമന്ത്രി പിണറായി […]Read More

News

മുൻകൂർ ജാമ്യപേക്ഷയിൽ വാദം തുടങ്ങി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി എസ് ചന്ദ്രശേഖരൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. ഇടവേള ബാബുവും അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷയിൽ അടച്ചിട്ട കോടതി മുറിയിൽ രണ്ടര മണിക്കൂറോളം കോടതി വാദം കേട്ടു. നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തതായും മുകേഷ് നേരത്തെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുമായി ബന്ധപ്പെട്ട തെളിവും നൽകി. കേസ് ഡയറി […]Read More

News

ഹരമായി ജെമിനി സർക്കസ്

തിരുവനന്തപുരം: ജെമിനി സർക്കസിന്റെ ബാൻഡ് പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങി. വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന ആഫ്രിക്കൻ സർക്കസ് കലാകാരൻമാർ അരങ്ങു തകർക്കുകയാണ്. ഇടവേളയിൽ കാണികളെ ചിരിപ്പിച്ചു നീങ്ങുന്ന ജോക്കർമാരുടെ സംഘവും പ്രത്യേക ആകർഷണമാണ്. ജെമിനി സർക്കസിലെ പ്രധാന ഇനമായ സ്പേസ് വീൽ കാണികളിൽ കൗതുകമുണർത്തുന്നു.കുട്ടികൾക്കായി റോബോട്ടിക് മൃഗങ്ങളെ ഒരുക്കിയിട്ടുണ്ട്.എത്യോപ്യ, നേപ്പാൾ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കലാകാരൻമാരാണ് ജെമിനി സർക്കസിൽ വിസ്മയം തീർക്കുന്നത്.കൂടാതെ ബംഗാൾ, ഒഡീഷ, അസം തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും ഈ സാഹസിക സംഘത്തിലുണ്ട്. പകൽ ഒന്നിനും, […]Read More

News

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചു :പി വി അൻവർ MLA

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലത്തി കണ്ട് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കു പിന്നിൽ ദൈവമല്ലാതെ മറ്റാരുമില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘‘എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാര്യങ്ങൾ എഴുതിനൽകി. മുഖ്യമന്ത്രിക്ക് കൊടുത്ത അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും കൈമാറും. ഒരു സഖാവ് […]Read More

News

വിഴിഞ്ഞം തുറമുഖം ഒക്ടോബറിൽ കമ്മീഷൻ ചെയ്യും

തിരുവനന്തപുരം:ഒക്ടോബർ അവസാനത്തോടെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യും.അതോടെ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. എം എസ് സി ഡെയ്‌ല ചരക്കുകപ്പൽ ഞായറാഴ്ച വൈകിട്ട് കൊളംബോയിലേക്ക് തിരിച്ചു. ഇതിനു പിന്നാലെ എം എസ് സി യുടെ ഫീഡർ വെസലായ അഡു5 വിഴിഞ്ഞം തുറമുഖമണഞ്ഞു.ഡെയ്ലിയിൽ നിന്ന് ഇറക്കിയ കണ്ടെയ്നർ കൊണ്ടുപോകാനായി 294 മീറ്റർ വീതിയും 32 മീറ്റർ വീതിയുമുള്ള അഡു സിംഗപ്പൂരിൽ നിന്നാണ് എത്തിയത്. ഈ കപ്പൽ ചൊവ്വാഴ്ച കൊച്ചി തുറമുഖത്തേയ്ക്ക് പോകും. കപ്പൽ തിരിച്ചു പോയതിനു ശേഷം 366 […]Read More

Sports

കേരള ക്രിക്കറ്റ് ലീഗിന് ഇന്നു തുടക്കം

തിരുവനന്തപുരം:ക്രിക്കറ്റ് ലീഗിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമായി. കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് പൂരം തിങ്കൾ മുതൽ കാണാം. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്വന്റി20 മത്സരങ്ങൾ സെപ്റ്റംബർ 18 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ദിവസവും രാത്രിയും പകലുമായി രണ്ടു മത്സരങ്ങൾ കാണാൻ പ്രവേശനം സൗജന്യമാണ്. ആകെ ആറു ടീമുകളാണുള്ളത്. ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ മോഹൻലാൽ,കായിക മന്ത്രി വി അബ്ദുറഹിമാൻ, വനിതാ ക്രിക്കറ്റ് ഗുഡ് വിൽ അംബാസഡർ നടി […]Read More

News

പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്പെൻഷൻ

പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ വകുപ്പ് തല നടപടി. എസ്പിയെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.  മുൻ മലപ്പുറം എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.  നേരത്തെ സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ […]Read More

News

തമിഴ്‌നാട്ടിൽട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന്ചാടി മരിച്ചു

തമിഴ്‌നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുന്ന ട്രെയിനി ഡോക്ടർ കാമ്പസിലെ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നാണ് ചാടിയത്. കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളേജിലാണ് സംഭവം. മരിച്ച 23 കാരിയായ ഷെർലിൻ തിരുനെൽവേലി സ്വദേശിനിയും സ്ഥാപനത്തിലെ അഞ്ചാം വർഷ വിദ്യാർത്ഥിയും ട്രെയിനി ഡോക്ടറുമായിരുന്നു. ഞായറാഴ്ച രാത്രി അഞ്ചാം നിലയിലെ ജനൽപ്പടിക്ക് പുറത്ത് ഷെർലിൻ ഏറെ നേരം ഇരിക്കുന്ന ദൃശ്യങ്ങൾ മറ്റ് വിദ്യാർത്ഥികളുടെ ക്യാമറയിൽ പതിഞ്ഞിരുന്നു. […]Read More

Travancore Noble News